ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി കോ​വി​ഡ്
Thursday, May 28, 2020 8:56 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​യാ​യ 28-കാ​ര​നാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച യു​വാ​വ് ഡ​ൽ​ഹി​യി​ൽ പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ 22-നു ​ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തെ​ത്തി. തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന കെ ​എ​സ്ആ​ർ​ടി​സി ബ​സി​ൽ തൊ​ടു​പു​ഴ​യി​ലെ​ത്തി​ച്ച് സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​തി​നേ​തു​ട​ർ​ന്ന് യു​വാ​വി​നെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 28 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 25 പേ​രും ചി​കി​ൽ​സ​യി​ലൂ​ടെ സു​ഖം​പ്രാ​പി​ച്ച് ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. ജി​ല്ല​യി​ൽ 3173 പേ​ർ വീ​ടു​ക​ളി​ലും എ​ട്ടു​പേ​ർ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​ന്ന​ലെ 930 പേ​രെ വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. 332 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ
എ​ട്ടു​പേ​ർ

തൊ​ടു​പു​ഴ: ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലു​ള്ള​ത് എ​ട്ടു​പേ​ർ.
ഇ​തി​ൽ ര​ണ്ടു​പേ​ർ ഇ​ടു​ക്കി ജി​ല്ല​ക്കാ​രും ആ​റു​പേ​ർ ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​ണ്.
ഇ​ത​ര ജി​ല്ല​യി​ൽ​നി​ന്നു​ള്ള​വ​ർ ട്രെ​യി​നി​ൽ ഒ​പ്പം സ​ഞ്ച​രി​ച്ച​വ​രാ​ണ്. മ​റ്റു ര​ണ്ടു​പേ​ർ യു​വാ​വി​നൊ​പ്പം തൊ​ടു​പു​ഴ​യി​ൽ കെ ​എ​സ്ആ​ർ​ടി​സി ബ​സി​ലെ​ത്തി​യ​ശേ​ഷം ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് ടാ​ക്സി​യി​ൽ പോ​യ​വ​രാ​ണ്. ഇ​ടു​ക്കി ജി​ല്ല​യി​ലു​ള്ള​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ന്നു ശേ​ഖ​രി​ക്കു​മെ​ന്ന് ഡി​എം​ഒ ഡോ. ​എ​ൻ. പ്രി​യ അ​റി​യി​ച്ചു.