ഓ​ട​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​രി​ക്ക​ണം -മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Thursday, May 28, 2020 9:02 PM IST
തൊ​ടു​പു​ഴ:​കോ​വി​ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ദു​രി​ത​ത്തി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ര​ട്ട​പ്ര​ഹ​രം.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത​മ​ഴ​യി​ൽ നി​ര​വ​ധി ക​ട​ക​ളി​ൽ വെ​ള്ളം​ക​യ​റി സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ന​ശി​ച്ചു. ന​ഗ​ര​ത്തി​ലെ ഓ​ട​ക​ൾ ശു​ചീ​ക​രി​ക്കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഓ​ട​ക​ൾ ശു​ചീ​ക​രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ സൈ​ര, ട്ര​ഷ​റ​ർ പി.​ജി.​രാ​മ​ച​ന്ദ്ര​ൻ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​ബി.​താ​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.