യൂ​ത്ത് അ​ഗ്രോ​മി​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാക്കും
Saturday, May 30, 2020 10:42 PM IST
തൊ​ടു​പു​ഴ: കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യം​വ​ച്ചും യു​വ ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യൂ​ത്ത് അ​ഗ്രോ​മി​ഷ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യൂ​ത്ത് അ​ഗ്രോ​മി​ഷ​ൻ പ​ഞ്ചാ​യ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റേ​ഴ്സി​ന്‍റെ പ​ക്ക​ൽ ജൂ​ണ്‍ അ​ഞ്ചി​ന് മു​ൻ​പാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​ത്തു​ക​ളും സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കും. പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ പ്ര​ത്യേ​കം രൂ​പീ​ക​രി​ക്ക​പ്പെ​ട്ട വി​ദ​ഗ്ധ സ​മി​തി പ​രി​ശോ​ധി​ക്കും.

പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ മ​ണി​യാ​റ​ൻ​കു​ടി​യി​ൽ ഒ​രു​ഹെ​ക്ട​ർ പാ​ട​ത്ത് നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ച് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും