ക്ഷീ​രദി​നാ​ഘോ​ഷം: ജി​ല്ല​യി​ൽ 500 വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും
Saturday, May 30, 2020 10:42 PM IST
തൊ​ടു​പു​ഴ: ജൂ​ണ്‍ ഒ​ന്നി​ന് ലോ​ക ക്ഷീ​ര​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ 500 വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും. ആ​ഘോ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി ക്ഷീ​ര​സം​ഘ​ങ്ങ​ളു​ടെ ഓ​ഫീ​സും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കും. രാ​വി​ലെ എ​ട്ടി​ന് എ​ല്ലാ ക്ഷീ​ര​സം​ഘ​ത്തി​ലും പ​താ​ക ഉ​യ​ർ​ത്തി വൃ​ക്ഷ​ത്തൈ ന​ടും.

സം​ഘ​ത്തി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന ക​ർ​ഷ​ക​നാ​യി​രി​ക്കും തൈ ​ന​ടു​ന്ന​ത്. ഇ​തി​നാ​യി എ​ല്ലാ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലും വൃ​ക്ഷ​ത്തൈ​ക​ൾ എ​ത്തി​ച്ചു.ഞാ​വ​ൽ, പേ​ര, ഇ​ല​ഞ്ഞി, മ​ണി​മ​രു​ത്, നീ​ർ​മ​രു​ത്, ക​ണി​ക്കൊ​ന്ന, കു​ടം​പു​ളി, ഉ​ങ്ങ്, ദ​ന്ത​പ്പാ​ല, ചെ​റു​നാ​ര​കം, ല​ക്ഷ്മി​ത​രു, ചാ​ന്പ, തേ​ക്ക് തു​ട​ങ്ങി​യ വൃ​ക്ഷ​ങ്ങ​ളു​ടെ തൈ​ക​ൾ വ​നം വ​കു​പ്പി​ന്‍റെ സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​മാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് ജി​ല്ല​യി​ൽ 62. 39 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ഷീ​ര​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി. ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി, അ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് പ​ണ​മെ​ത്തി​ക്കു​ന്ന ഡി​ബി​ടി പ​ദ്ധ​തി, എം​എ​സ്ഡി​പി, പു​ൽ​കൃ​ഷി വി​ക​സ​നം, വി​ജ്ഞാ​ന വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​തി​ലൂ​ടെ ജി​ല്ല​യി​ലെ പാ​ലു​ത്പാ​ദ​ന രം​ഗ​ത്ത് മു​ന്നേ​റ്റം ഉ​ണ്ടാ​കു​ക​യും ജി​ല്ല സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​യ്ക്ക് നീ​ങ്ങു​ക​യു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലോ​ക ക്ഷീ​ര ദി​ന​ത്തെ ജി​ല്ല വ​ര​വേ​ൽ​ക്കു​ന്ന​ത്.