കൈ​യേ​റ്റ​ക്കാ​രെ തു​റു​ങ്കി​ൽ അ​ട​യ്ക്ക​ണം: യുഡിഎ​ഫ്
Sunday, May 31, 2020 9:42 PM IST
തൊ​ടു​പു​ഴ: ലേ​ക്ക്ഡൗ​ണ്‍ കാ​ലം കൈ​യേ​റ്റ​ക്കാ​രു​ടെ ചാ​ക​ര​ക്കാ​ല​മാ​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രെ തു​റു​ങ്കി​ൽ അ​ട​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അഡ്വ. എ​സ് അ​ശോ​ക​നും ക​ണ്‍​വീ​ന​ർ അഡ്വ. അ​ല​ക്സ് കോ​ഴി​മ​ല​യും ആ​വ​ശ്യ​പ്പെ​ട്ടു.
സ​ർ​ക്കാ​ർ ഭൂ​മി സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ലോക്ക് ഡൗ​ണ്‍ മ​റ​യാ​ക്കി സ്വ​യം കൈ​യേ​റ്റ​ക്കാ​രാ​യി മാ​റി​യ​ത് ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി കെ​ട്ടി​ടം നി​ർ​മി​ച്ച​ത് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ സ്റ്റേ ​ചെ​യ്യേ​ണ്ടി വ​ന്ന​ത് പൊ​തു പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​പ​മാ​ന​മാ​ണ്.
സ​ർ​ക്കാ​ർ ഭൂ​മി സം​ര​ക്ഷ​ണം പൊ​തു സ​മൂ​ഹം ത​പ​സ്യ​യാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യു ​ഡി എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.