കാ​രു​ണ്യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണം: റോ​ഷി
Monday, June 1, 2020 9:37 PM IST
ചെ​റു​തോ​ണി: നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കി​യി​രു​ന്ന കാ​രു​ണ്യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്ക​രു​തെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കാ​രു​ണ്യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കു​ന്ന സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ യൂ​ത്ത് ഫ്ര​ണ്ട് -എം (​ജോ​സ്) ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്്) പി​ന്തു​ണ​യ്ക്കു​ന്ന സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്പോ​ൾ ആ​ദ്യം ന​ട​പ്പി​ലാ​ക്കു​ക കാ​രു​ണ്യ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ല​ഭ്യ​മാ​ക​ത്ത​ക്ക​വി​ധം മു​ഴു​വ​ൻ രോ​ഗ​ങ്ങ​ളെ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കു​ക​യാ​യി​രി​ക്കും. കാ​ൻ​സ​ർ, ഹൃ​ദ​യാ​ഘാ​തം തു​ട​ങ്ങി പ​തി​നെ​ട്ടി​ല​ധി​കം മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കു​ന്ന പ​ദ്ധ​തി കെ.​എം. മ​ണി ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യാ​ണ്.
ല​ളി​ത​മാ​യ വ്യ​വ​സ്ഥ​ക​ളോ​ടെ ചി​കി​ത്സ ഉ​റ​പ്പാ​യി​രു​ന്ന​ത് നി​ർ​ത്ത​ലാ​ക്കാ​ൻ പാ​വ​പ്പെ​ട്ട​വ​രെ പ​രി​ഗ​ണി​ക്കു​ന്ന ഒ​രു സ​ർ​ക്കാ​രി​നും ആ​വി​ല്ലെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു ന​ന്പൂ​തി​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി മ​ണി​മ​ല, തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൂ​നി​ഷ് ക​ള്ളി​ക്കാ​ട്ട്, ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.