മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് വ​ന​പാ​ല​ക​രെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു
Monday, June 1, 2020 9:37 PM IST
മ​റ​യൂ​ർ: വ​ന​ത്തി​നു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ന്ന​തി​നെ ചോ​ദ്യം​ചെ​യ്ത വ​നം​വ​കു​പ്പ് താ​ൽ​കാ​ലി​ക വാ​ച്ച​റേ​യും ഫ​യ​ർ വാ​ച്ച​റേ​യും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു. മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​ൻ മ​റ​യൂ​ർ റേ​യ്ഞ്ചി​ൽ പു​റ​വ​യ​ൽ വ​ന​മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.
മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉൗ​ഞ്ചാം​പാ​റ ഗോ​ത്ര​വ​ർ​ഗ കോ​ള​നി​യി​ലെ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​നും വ​നം​വ​കു​പ്പ് വാ​ച്ച​റു​മാ​യ ദീ​പ​ക് കു​മാ​ർ (26), പു​റ​വ​യ​ൽ കു​ടി​യി​ലെ മൈ​ല​ന്‍റെ മ​ക​ൻ ജ​യ​ൻ (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച പു​റ​വ​യ​ൽ​കു​ടി സ്വ​ദേ​ശി​യാ​യ പ​ച്ച​യ്യ​ൻ എ​ന്ന​യാ​ളെ പോ​ലീ​സ് തെ​ര​ഞ്ഞു​വ​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മ​റ​യൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് ചി​കി​ൽ​സ ന​ല്കി. മ​റ​യൂ​ർ എ​സ്ഐ ജി. ​അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.