മ​ല​ങ്ക​ര​ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ 40 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി
Monday, June 1, 2020 9:44 PM IST
മു​ട്ടം:​മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ലെ മൂ​ന്നു ഷ​ട്ട​റു​ക​ൾ 40 സെ​ന്‍റീ മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി.​മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ച് നി​ർ​ത്തു​ന്ന​തി​നാ​യാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത്.​വേ​ന​ൽ മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നു മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രു​ന്നു.​ഇ​തേ തു​ട​ർ​ന്നു മെ​യ് 17 മു​ത​ൽ മൂ​ന്നു ഷ​ട്ട​റു​ക​ൾ 20 സെ​ന്‍റീ മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി തൊ​ടു​പു​ഴ​യാ​റ്റി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു.​അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷട്ടറുകള്‌ ഉ​യ​ർ​ത്തി​യ​ത്.​
ഈ സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ടു​പു​ഴ,മൂ​വാ​റ്റു​പു​ഴ ആ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എം​വി​ഐ​പി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.