ടാ​ർ ഉ​ണ​ങ്ങും​മു​ന്പേ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ ടെ​ല​ിഫോ​ണ്‍ ക​ന്പ​നി
Tuesday, June 2, 2020 9:43 PM IST
ചെ​റു​തോ​ണി: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ക​ഴി​ഞ്ഞ​ദി​വ​സം ടാ​ർ​ചെ​യ്ത ചെ​റു​തോ​ണി ടൗ​ണ്‍ ഭാ​ഗം വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ സ്വ​കാ​ര്യ ടെ​ലി​ഫോ​ണ്‍ ക​ന്പ​നി. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു കേ​ബി​ളി​ടാ​ൻ ഇ​വ​ർ ജെ​സി​ബി​യു​മാ​യെ​ത്തി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട ചെ​റു​തോ​ണി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ഴി​ക​ണ്ട​വും സു​ഹൃ​ത്തു​ക്ക​ളും​ചേ​ർ​ന്ന് ത​ട​യു​ക​യാ​യി​രു​ന്നു.
ദേ​ശീ​യ പാ​ത​യു​ടെ ഭാ​ഗ​മാ​ണ് ചെ​റു​തോ​ണി ടൗ​ണ്‍ റോ​ഡ്. അ​നു​മ​തി ഉ​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ജെ​സി​ബി വി​ളി​ച്ചു​വ​രു​ത്തി​യ​ത്. രം​ഗം വ​ഷ​ളാ​കു​മെ​ന്നു മ​ന​സി​ലാ​ക്കി​യ നാ​ട്ടു​കാ​ര​ൻ​കൂ​ടി​യാ​യ ജെ​സി​ബി ഡ്രൈ​വ​ർ വ​ണ്ടി​യു​മാ​യി സ്ഥ​ലം​വി​ട്ടു. റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു കേ​ബി​ൾ സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ന​ല്കി​യി​ട്ടി​ല്ലെ​ന്ന് ഹൈ​വേ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റും അ​റി​യി​ച്ചു.
ഏ​താ​നും വ​ർ​ഷം​മു​ൻ​പ് ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ഴും വാ​ട്ട​ർ അ​ഥോ​റി​റ്റി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു പൈ​പ്പ് ലൈ​ൻ ഇ​ട്ട​തി​നെ നാ​ട്ടു​കാ​ർ എ​തി​ർ​ത്തി​രു​ന്നു. തു​ട​ർ​ന്ന് വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗം കോ​ണ്‍​ക്രീ​റ് ചെ​യ്തെ​ങ്കി​ലും ഏ​റെ വൈ​കാ​തെ റോ​ഡ് ത​ക​ർ​ന്നു. റോ​ഡി​ലെ ടാ​റിം​ഗ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ൽ ഹൈ​വേ ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് കു​ഴി​ക​ണ്ടം, ബാ​ബു ജോ​സ​ഫ്, പ്രേം​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.