പീ​ഡ​ന​ക്കേ​സിൽ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ അ​റ​സ്റ്റുചെയ്തു
Tuesday, June 2, 2020 9:44 PM IST
നെ​ടു​ങ്ക​ണ്ടം: പ​തി​നാ​റു​കാ​രി​യാ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ ത​ല​ടു​ട്ടു(23)​വി​നെ​യാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ ത​ല​ ടു​ട്ടു​വി​ന് ജാ​ർ​ഖ​ണ്ഡി​ൽ​വ​ച്ച് വി​വാ​ഹം ക​ഴി​ച്ചു ന​ൽ​കി​യ​താ​യാ​ണ് പ്ര​തി ന​ൽ​കി​യ മൊ​ഴി.
നാ​ലു​മാ​സം മു​ന്പ് ഇ​ടു​ക്കി​യി​ലെ​ത്തി​യ ഇ​രു​വ​രും പേ​രു​വി​വ​ര​ങ്ങ​ൾ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് വ​ലി​യ​തോ​വാ​ള​യി​ലെ കോ​ഴി​ഫാ​മി​ൽ ഇ​വ​ർ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മൂ​ന്നാ​ഴ്ച​മു​ന്പ് ഇ​വ​ർ കോ​ഴി​ഫാ​മി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് ആ​ന​വി​ലാ​സ​ത്തെ എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്കു​പോ​യി. ഇ​വി​ടെ താ​മ​സി​ച്ച് ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നേ​തു​ട​ർ​ന്ന് ച​ക്കു​പ​ള്ളം പി​എ​ച്ച്സി​യു​ടെ ആ​ന​വി​ലാ​സ​ത്തെ സ​ബ് സെ​ന്‍റ​റി​ൽ ചി​കി​ത്സ തേ​ടി. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ണ്‍​കു​ട്ടി ര​ണ്ടു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
ഇ​തോ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കു​മ​ളി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. കു​മ​ളി പോ​ലീ​സ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​നെ വി​വ​ര​മ​റി​യ​ച്ച​തി​നേ​തു​ട​ർ​ന്ന് വ​നി​ത എ​സ്ഐ ആ​ന​വി​ലാ​സ​ത്തെ​ത്തി പെ​ണ്‍​കു​ട്ടി​യേ​യും പ്ര​തി​യേ​യും നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ചു. പെ​ണ്‍​കു​ട്ടി ത​നി​ക്ക് 18 വ​യ​സു​ണ്ടെ​ന്നും ത​ല​ടു​ട്ടു ത​ന്‍റെ ഭ​ർ​ത്താ​വാ​ണെ​ന്നു​മാ​ണ് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​യു​ടെ കൈ​വ​ശ​മു​ള്ള ആ​ധാ​ർ കാ​ർ​ഡി​ൽ​നി​ന്നും 16 വ​യ​സ് എ​ന്നാ​ണ് പോ​ലീ​സി​ന് മ​ന​സി​ലാ​ക്കാ​നാ​യ​ത്.
സം​ഭ​വ​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം ത​ല​ടു​ട്ടു​വി​നെ​തി​രേ കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കു​മു​ന്പി​ൽ ഹാ​ജ​രാ​ക്കി ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്കു മാ​റ്റും.
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ജോ​ലി​ക്കു​നി​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ന​വി​ലാ​സ​ത്തെ എ​സ്റ്റേ​റ്റ് ഉ​ട​മ​ക്കെ​തി​രേ ബാ​ല​വേ​ല നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും എ​സ്ഐ കെ. ​ദി​ലീ​പ്കു​മാ​ർ അ​റി​യി​ച്ചു.