ജ​ലാ​ശ​യ​ങ്ങ​ളി​ൽ അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ കൂ​ടു​ന്നു; സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Tuesday, June 2, 2020 9:44 PM IST
തൊ​ടു​പു​ഴ: ആ​ഴ​ക്ക​യ​ങ്ങ​ളി​ൽ പൊ​ലി​യു​ന്ന ജീ​വ​നു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. പു​ഴ​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ക്കെ​ണി​ക​ൾ അ​റി​യാ​തെ​യാ​ണ് പ​ല​രും അ​പ​ക​ട​ത്തി​ലേ​ക്ക് എ​ടു​ത്തു ചാ​ടു​ന്ന​ത്.
ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നാ​ലു പേ​രു​ടെ ജീ​വ​നു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. ജ​ലാ​ശ​യ​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​ലെ സ്കൂ​ബാ ടീ​മി​നും വി​ശ്ര​മ​മി​ല്ലാ​താ​യി. തൊ​ടു​പു​ഴ​യാ​റി​ലും മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലും അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ നേ​ര​ത്തെ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. എ​ങ്കി​ലും കൗ​മാ​ര​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ മു​ങ്ങി​മ​രി​ച്ച​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണ​വും മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ങ്ങ​ളും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.
പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​രു ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ൾ​പ്പെ​ടെ നാ​ലു പേ​രാ​ണ് ജ​ലാ​ശ​യ​ങ്ങ​ളി​ൽ മു​ങ്ങി മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ നീ​ന്താ​നി​റ​ങ്ങി​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി അ​റ​ക്കു​ളം കാ​വും​പ​ടി പാ​ന്പൂ​രി​ക്ക​ൽ ജി​ഷ്ണു (16) മു​ങ്ങി​മ​രി​ച്ച​ത് നാ​ടി​ന്‍റെ വേ​ദ​ന​യാ​യി മാ​റി. ഇ​തി​നു പി​റ്റേ​ന്ന് കു​ള​മാ​വ് മു​ത്തി​യു​ര​ണ്ട​യാ​റി​നു സ​മീ​പം ഡാ​മി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കോ​ഴി​പ്പ​ള്ളി പൊ​ട്ടം​പ്ലാ​ക്ക​ൽ അ​നീ​ഷാ(45)​ണ് മു​ങ്ങി​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 26ന് ​തൊ​ടു​പു​ഴ​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കീ​രി​ക്കോ​ട് അ​റ​യ്ക്ക​പ​റ​ന്പി​ൽ മ​ഹ്സ​ൻ (27) അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ചി​രു​ന്നു. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം എ​ത്തി​യ യു​വാ​വ് നീ​ന്തു​ന്ന​തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വെ​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യും മു​ങ്ങി​മ​രി​ച്ചി​രു​ന്നു. അ​വ​ധി​ക്കാ​ല​മാ​കു​ന്പോ​ഴാ​ണ് പ​ല​പ്പോ​ഴും മു​ങ്ങി​മ​ര​ണ​ങ്ങ​ൾ പ​തി​വാ​കു​ന്ന​ത്. ജ​ലാ​ശ​യ​ങ്ങ​ളി​ലെ ക​യ​ങ്ങ​ളി​ലും അ​ടി​യൊ​ഴു​ക്കു​ള്ള ന​ദി​ക​ളി​ലും പ​തി​യി​രി​ക്കു​ന്ന കെ​ണി​ക​ൾ കാ​ണാ​തെ​യാ​ണ് പ​ല​രും അ​പ​ക​ട​ത്തി​ലേ​ക്ക് എ​ടു​ത്തു ചാ​ടു​ന്ന​ത്. നേ​ര​ത്തെ മു​ങ്ങി മ​ര​ണ​ങ്ങ​ൾ കൂ​ടി​യ​പ്പോ​ഴാ​ണ് ഫ​യ​ർ​ഫോ​ഴ്സ് മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. തൊ​ടു​പു​ഴ​യാ​റി​ലെ​യും മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലെ​യും പ്ര​ധാ​ന കു​ളി​ക്ക​ട​വു​ക​ൾ​ക്കു സ​മീ​പ​മാ​ണ് അ​പാ​യ സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. അ​വ​ധി​ക്കാ​ല​മാ​കു​ക​യും വേ​ന​ൽ ക​ന​ക്കു​ക​യും ചെ​യ്ത​തോ​ടെ ന​ദി​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും കു​ളി​ക്കാ​നെ​ത്തി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ച​തോ​ടെ ഫ​യ​ർ​ഫോ​ഴ്സ് ആ​സ്ഥാ​ന​ത്തു നി​ന്നു​ള്ള നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ജി​ല്ല​യി​ലും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. അ​ടു​ത്തി​ടെ തൊ​ടു​പു​ഴ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ത്തും ന​ട​ന്ന മു​ങ്ങി​മ​ര​ണ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത് തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സി​ലെ സ്കൂ​ബാ ടീ​മാ​ണ്. എ​ല്ലാ സൗ​ക​ര്യ​മു​മു​ള്ള സ്കൂ​ബാ വാ​ഹ​ന​വും പ​രി​ശീ​ല​നം ല​ഭി​ച്ച ആ​റോ​ളം മു​ങ്ങ​ൽ വി​ദ​ഗ്ധ​രും തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സി​നു​ണ്ട്.