റോ​യി വാ​രി​കാ​ട്ട് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ
Tuesday, June 2, 2020 9:46 PM IST
തൊ​ടു​പു​ഴ:​ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൊ​ടു​പു​ഴ​നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച അ​ഡ്വ.​റോ​യി വാ​രി​കാ​ട്ട് ജ​നാ​ധി​പ​ത്യ​കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എ​ൻ​സി​പി​യു​ടെ സം​ഘ​ട​നാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മു​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്ന അ​ഡ്വ.​ഷാ​ജി തെ​ങ്ങും​പി​ള്ളി​ലും പാ​ർ​ട്ടി​യി​ൽ ചേ​രു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന ന​യ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ക്കു​ന്ന​തും പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്.
കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച കാ​ർ​ഷി​ക പാ​ക്കേ​ജി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് ഗു​ണം ല​ഭി​ക്കു​ന്ന ഒ​ന്നു​മി​ല്ല. സം​സ്ഥാ​ന താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​ർ​ഷി​ക​വൃ​ത്തി അ​ഭി​മാ​ന​ക​ര​വും ആ​ദാ​യ​ക​ര​വു​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​നോ​ട് രാ​ഷ്ട്രീ​യ​മാ​യി ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​തു സം​സ്ഥാ​ന​ത്തെ ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് റോ​യി വാ​രി​കാ​ട്ട് പ​റ​ഞ്ഞു.
ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​സി. ജോ​സ​ഫ്, പാ​ർ​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​ജെ. ജോ​ണ്‍​സ​ണ്‍, നി​യോ​ജ​ക​മ​ണ്ഡ​ലം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സി.​ടി. ഫ്രാ​ൻ​സി​സ് ചാ​ര​നാ​ൽ, സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ജോ​സ് നാ​ക്കു​ഴി​ക്കാ​ട്ട് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.