സൈ​റ​ണ്‍ ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി
Wednesday, June 3, 2020 9:45 PM IST
നെ​ടു​ങ്ക​ണ്ടം: അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ക​ല്ലാ​ർ ഡൈ​വേ​ർ​ഷ​ൻ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നാ​യി സ്ഥാ​പി​ക്കു​ന്ന സൈ​റ​ണി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി. അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും സൈ​റ​ൻ സ്ഥാ​പി​ക്കു​ന്ന ക​ന്പ​നി​യി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യ​ത്.
മ​ഹാ​പ്ര​ള​യ​കാ​ല​ത്ത് അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന വി​വ​രം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ യാ​തൊ​രു മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ങ്ങ​ളും അ​ണ​ക്കെ​ട്ടി​നു സ​മീ​പം ഇ​ല്ലാ​തി​രു​ന്ന​ത് പ്ര​തി​സ​ന്ധി​യാ​യി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ര​ണ്ടു​കി​ലോ​മീ​റ്റ​ർ പ​രി​ധി​യു​ള്ള സൈ​റ​ണ്‍ ക​ഴി​ഞ്ഞ​വ​ർ​ഷം അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ വി​ഭാ​ഗം സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സൈ​റ​ണി​ന്‍റെ ദൂ​ര​പ​രി​ധി കു​റ​വാ​ണെ​ന്നും കാ​ര്യ​ക്ഷ​മ​ത​യി​ല്ലെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.
ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​ട്ടു് കി​ലോ​മീ​റ്റ​ർ ദൂ​രം​വ​രെ ശ​ബ്ദം എ​ത്തു​ന്ന ശ​ക്തി​കൂ​ടി​യ പു​തി​യ സൈ​റ​ണ്‍ അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ വി​ഭാ​ഗം സ്ഥാ​പി​ച്ച​ത്.
ട്ര​യ​ൽ റ​ണ്‍ ന​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്നു​ത​വ​ണ അ​ണ​ക്കെ​ട്ടി​നു സ​മീ​പ​ത്തെ വൈ​ദ്യു​ത ഫ്യൂ​സ് ക​ത്തി​പ്പോ​യ​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി. ആ​ദ്യ​ത്തെ മൂ​ന്നു​ത​വ​ണ​യും സൈ​റ​ണ്‍ പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​മു​ന്പേ കെ ​എ​സ്ഇ​ബി കെ​ട്ടി​ട​ത്തി​ലെ ഫ്യൂ​സ് ക​ത്തി.
പു​തി​യ സൈ​റ​ണി​ന്‍റെ പ​വ​ർ കൂ​ടു​ത​ലാ​യ​തി​നാ​ൽ കെ ​എ​സ്ഇ​ബി കെ​ട്ടി​ട​ത്തി​ലെ വ​യ​റിം​ഗ് പ​രി​ഷ്ക​രി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശം ന​ൽ​കി. ഒ​ടു​വി​ൽ സാ​ങ്കേ​തി​ക പ്ര​ശ്നം താ​ൽ​കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ച് നാ​ലാം ത​വ​ണ​യാ​ണ് വി​ജ​യ​ക​ര​മാ​യി ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യ​ത്.
ഇ​ര​ട്ട​യാ​ർ അ​ണ​ക്കെ​ട്ടി​ലും സം​ഘം പു​തി​യ സൈ​റ​ണ്‍ ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യി​രു​ന്നു. പ്രൊ​ജ​ക്ട് മാ​നേ​ജ​ർ അ​ബൂ​ബ​ക്ക​ർ, ക​ല്ലാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യ​ത്.