എ​എ​സ്ഐ വ​സ്ത്രശാ​ല​യി​ൽനിന്ന് തു​ണി ക​ട​ത്തി​യെ​ന്നു പ​രാ​തി
Thursday, June 4, 2020 9:32 PM IST
തൊ​ടു​പു​ഴ: വ​സ്ത്ര ​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നും എ​എ​സ്ഐ തു​ണി​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യെ​ന്ന് പ​രാ​തി. പോ​ലീ​സ് ബോം​ബ് സ്ക്വാ​ഡി​ലെ എ​എ​സ്ഐ​ക്ക് എ​തി​രെ​യാ​ണ് തൊ​ടു​പു​ഴ സി​ഐ​യ്ക്ക് പ​രാ​തി ല​ഭി​ച്ച​ത്. ന്യൂ​മാ​ൻ കോ​ള​ജി​ന് സ​മീ​പ​ത്തെ വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യു​ടെ ഉ​ട​മ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5.30 ഓ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
എ​എ​സ്ഐ ക​ട​യു​ടെ സ​മീ​പ​ത്തെ ഗോ​വ​ണി​യി​ലൂ​ടെ ലി​ന​ൻ തു​ണി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന മു​ക​ൾ​നി​ല​യി​ലെ​ത്തി​യെ​ന്നും ഇ​ത് സ്ഥാ​പ​ന ഉ​ട​മ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഗോ​വ​ണി​യി​ലൂ​ടെ തി​രി​കെ​യി​റ​ങ്ങി വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
മു​റി​യി​ൽ ക​യ​റി​യ​തി​നെ​ക്കു​റി​ച്ച് എ​ന്തി​നെ​ന്ന് ചോ​ദി​ച്ചെ​ങ്കി​ലും മ​റു​പ​ടി ന​ൽ​കാ​തെ വാ​ഹ​ന​ത്തി​ൽ ക​യ​റി പോ​യി. ക​ട​യി​ൽ അ​ന്യാ​യ​മാ​യി ക​യ​റി​യ​തി​നും തു​ണി​ക​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്ന സം​ശ​യ​ത്തി​ലു​മാ​ണ് ഉ​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​രാ​തി ല​ഭി​ച്ചെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും സി​ഐ സു​ധീ​ർ മ​നോ​ഹ​ർ പ​റ​ഞ്ഞു.