താ​ത്ക്കാ​ലി​ക ഷെ​ഡ് നി​ർ​മി​ച്ചു​ന​ൽ​കി
Thursday, June 4, 2020 9:34 PM IST
ക​ട്ട​പ്പ​ന: നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ട്ട​പ്പ​ന വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന വി​ല്ലേ​ജ് ഓ​ഫീ​സി​നു​സ​മീ​പം താ​ൽ​കാ​ലി​ക ഷെ​ഡ് നി​ർ​മി​ച്ചു​ന​ൽ​കി.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി താ​ൽ​ക്കാ​ലി​ക ഷെ​ഡ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജെ​യ്സ​ണ്‍ ജോ​ർ​ജി​ന് കൈ​മാ​റി. റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബേ​ബി, സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി ആ​നി​ത്തോ​ട്ടം, പി.​എം. ഫ്രാ​ൻ​സി​സ്, ദേ​വ​സ്യ​ച്ച​ൻ പ​ടി​യാ​നി, അ​നി​ൽ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.