കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വ്യാ​പാ​രി​ക​ൾ ബോ​ഡി​യി​ൽ എ​ത്തി​യി​ല്ല
Friday, June 5, 2020 9:58 PM IST
ക​ട്ട​പ്പ​ന: ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ൽ ഇ​ന്ന​ലെ സു​ഗ​ന്ധ​ഗി​രി സ്പൈ​സ​സ് പ്ര​മോ​ട്ടേ​ഴ്സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ഏ​ജ​ൻ​സി ന​ട​ത്തി​യ ഏ​ല​ക്കാ ലേ​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വ്യാ​പാ​രി​ക​ൾ എ​ത്തി​യി​ല്ല. ത​മി​ഴ്നാ​ട്ടി​ലെ വ്യാ​പാ​രി​ക​ൾ മാ​ത്ര​മാ​ണ് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 9125 കി​ലോ​ഗ്രാ​മാ​ണ് വി​ൽ​പ​ന ന​ട​ന്ന​ത്. ശ​രാ​ശ​രി വി​ല 1758.43 രൂ​പ ല​ഭി​ച്ചു. 2210 രൂ​പ​യാ​ണ് കൂ​ടി​യ വി​ല. ഇ​ന്ന് പു​റ്റ​ടി​യി​ലാ​ണ് ലേ​ലം.
ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ലും 1758 രൂ​പ ശ​രാ​ശ​രി വി​ല ല​ഭി​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യ്ക്കു വ​ക​ന​ൽ​കു​ന്ന​താ​ണ്. ഇ​രി​പ്പു​കാ​യാ​ണ് ലേ​ല​ത്തി​ൽ വ​രു​ന്ന​ത്. ലേ​ല​ത്തി​ൽ പ​തി​യു​ന്ന അ​ള​വും കു​റ​വാ​ണ്. പു​തി​യ കാ​യ്ക​ൾ മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന​തേ​യു​ള്ളൂ.
സീ​സ​ണ്‍ തു​ട​ക്ക​ത്തി​ൽ വ​ലു​പ്പം​കൂ​ടി​യ കാ​യ്ക​ൾ എ​ത്താ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നും പ​റ​യു​ന്നു. ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ കൂ​ടു​ത​ൽ കാ​യ് മാ​ർ​ക്ക​റ്റി​ലെ​ത്താ​നാ​ണ് സാ​ധ്യ​ത ഉ​ള്ള​ത്.