ഷിന്‍റുവിന്‍റെ വീട്ടിലെ മുന്തിരിയിൽ നൂറുമേനി വിളവ്
Friday, June 5, 2020 10:03 PM IST
മു​ട്ടം: ഷി​ന്‍റു​വി​ന്‍റെ കൈ​പ്പു​ണ്യ​ത്തി​ൽ മു​ന്തി​രി​ച്ചെ​ടി ന​ൽ​കി​യ​ത് നൂ​റു​മേ​നി വി​ള​വ്.

മു​ട്ടം മാ​ത്ത​പ്പാ​റ പു​തു​പ്പ​റ​ന്പി​ൽ ബാ​ബു - ഷീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളും കു​ട​യ​ത്തൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ൽ​പി സ്കൂ​ളി​ലെ താ​ത്ക്കാ​ലി​ക അ​ധ്യാ​പി​ക​യുമാ​യി​രു​ന്ന ഷി​ന്‍റു​വാ​ണ് മു​ന്തി​രി​ത്തൈ ന​ട്ടു​വ​ള​ർ​ത്തി​യ​ത്. 2018-ൽ ​മ​ല​ങ്ക​ര ഫെ​സ്റ്റി​ന് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പോ​യ​പ്പോ​ൾ സഹോദരൻ ബി​ബി​നാ​ണ് 50 രൂപ നൽകി തൈ​വാ​ങ്ങി​യ​ത്.

വീ​ടി​ന് പി​ൻ​ഭാ​ഗ​ത്ത് ന​ട്ട​തൈ ടെ​റ​സി​ലേ​ക്ക് പ​ന്ത​ലി​ട്ടാണ് വ​ള​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ചാ​ണ​ക​പ്പൊ​ടി​യും മൊ​ട്ട​ത്തൊ​ണ്ടു​മാ​ണ് വ​ള​മാ​യി​ന​ൽ​കു​ന്ന​ത്. ആ​ദ്യ​വ​ർ​ഷം ത​ന്നെ ചെ​ടി​യി​ൽ നി​ന്ന് വി​ള​വ് ല​ഭി​ച്ചു. ഇ​ത് ര​ണ്ടാം വ​ർ​ഷ​മാ​ണ്. നാ​ട്ടി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം വ​ള​രു​ക​യും ഫ​ല​മ​ണി​യു​ക​യും ചെ​യ്യു​ന്ന മു​ന്തി​രി​യി​ലെ ഫ​ലം കാ​ണാ​ൻ ധാ​രാ​ളം പേ​ർ എ​ത്തു​ന്നു​ണ്ട്.

ഇ​തി​ന് പു​റ​മേ വീ​ടി​നോ​ട് ചേ​ർ​ന്ന് 15 സെ​ന്‍റ് സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. മറ്റൊരു ​സഹോദരൻ ഷി​ബി​ൻ ഇ​സ്രാ​യേ​ലി​ൽ ന​ഴ്സാ​ണ്.