നാ​ട്ടാ​ന​യ്ക്ക് ഖ​രാ​ഹാ​ര വി​ത​ര​ണം
Thursday, July 2, 2020 10:03 PM IST
കു​മ​ളി: വ​നം, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ളു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ നാ​ട്ടാ​ന​ക​ൾ​ക്കു​ള്ള ഖ​രാ​ഹാ​ര വി​ത​ര​ണം ഇ​ന്ന് ഉ​ച്ച​ക്ക് 12-ന് ​കു​മ​ളി എ​ലി​ഫ​ന്‍റ് ക്യാ​ന്പി​ൽ ന​ട​ക്കും. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​ർ ഡോ. ​ജി​ജി​മോ​ൻ ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ബി​നോ​യി പി. ​മാ​ത്യു, ഡോ. ​സീ​ന ജേ​ക്ക​ബ്, കെ.​എം. ജേ​ക്ക​ബ്, സാ​ബി വ​ർ​ഗീ​സ്, ബി​ജി പി. ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

പ​ഠ​ന മു​റി​ക്ക് ടി​വി​ക​ൾ ന​ൽ​കി

ക​ട്ട​പ്പ​ന: കോ​ഴി​മ​ല പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ നൂ​റോ​ളം കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ’പ​ഠ​ന​മു​റി’​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ടി​വി ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സം​ഭാ​വ​ന​ചെ​യ്തു.
പ​ഠ​ന​മു​റി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി കോ​ഴി​മ​ല രാ​ജാ​വ് രാ​മ​ൻ രാ​ജ​മ​ന്നാ​ന് ടി​വി കൈ​മാ​റി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ജേ​ക്ക​ബ്, ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് പ​ട​വ​ൻ, ഡ​യ​റ​ക്ട​ർ കെ.​ജെ. ബെ​ന്നി, സെ​ക്ര​ട്ട​റി റോ​ബി​ൻ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.