നെ​ടു​ങ്ക​ണ്ട​ത്ത് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് തു​റ​ന്നു
Thursday, July 2, 2020 10:03 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച പേ ​ആ​ൻ​ഡ് പാ​ർ​ക്ക് സം​വി​ധാ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​നാ​യാ​ണ് കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​യി പേ ​ആ​ൻ​ഡ് ് പാ​ർ​ക്ക് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ ഗ​താ​ഗ​ത​കു​രു​ക്ക് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കി​ഴ​ക്കേ ക​വ​ല മു​ത​ൽ അ​ർ​ബ​ൻ ബാ​ങ്ക് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്കു​ചെ​യ്യ​ണം. രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം.
ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന സ​മ​യം മു​ഴു​വ​ൻ പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​ന് 20 രൂ​പ​യും കാ​റു​ക​ൾ, ഓ​ട്ടോ റി​ക്ഷ​ക​ൾ എ​ന്നി​വ​യ്ക്ക് മൂ​ന്നു​മ​ണി​ക്കൂ​റി​ന് 20 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ക.
പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​കു​മാ​ർ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​ത്യു, അ​ജി ക​ള​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.