ഗ്യാ​പ്പ് റോ​ഡ് നി​ർ​മാ​ണം പ​രി​ധി​വി​ട്ട നി​യ​മ​ലം​ഘ​ന​ം: ക​ല്ലാ​ർ
Thursday, July 2, 2020 10:13 PM IST
തൊ​ടു​പു​ഴ : കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ ഗ്യാ​പ്പ് റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ന​ട​ന്ന​ത് പ​രി​ധി വി​ട്ട നി​യ​മ​ലം​ഘ​ന​മാണെന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. വ്യാ​പ​ക മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യ ഗ്യാ​പ്പ് റോ​ഡി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ചി​ന്ന​ക്ക​നാ​ൽ, ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ പാ​റ​പൊ​ട്ടി​ക്ക​ൽ ന​ട​ത്തി​യ​തി​നാ​ലാ​ണ് ഗു​രു​ത​ര​മാ​യ മ​ല​യി​ടി​ച്ചി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ൻ​എ​ച്ച്എ​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ഗൗ​ര​വം പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ന്ന​തി​ലും നി​യ​ന്ത്രി​ക്കു​ന്ന​തി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തി​നു പി​ന്നി​ൽ വ​ൻ​അ​ഴി​മ​തി​യു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്നും അദ്ദേഹം പറഞ്ഞു.