മൂ​ന്നാ​ർ ഭൂ​മി കൈ​യേ​റ്റം: സ​ർ​ക്കാ​ർ ഭൂ​മി സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
Friday, July 3, 2020 10:20 PM IST
മൂ​ന്നാ​ർ: ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ മൂ​ന്നാ​റി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ആ​റു റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ ല​ഭി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ ഭൂ​മി സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ​യും നേ​തൃത്വ​ത്തി​ലു​ള്ള സം​ഘം ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഭൂ​മി സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് സ​ർ​ക്കാ​ർ ഭൂ​മി അ​ന്യാ​ധീ​ന​മാ​കാ​ൻ ഇ​ട​യാ​ക്കു​ന്നു. മൂ​ന്നാ​ർ, ദേ​വി​കു​ളം പ​ള്ളി​വാ​സ​ൽ , വ​ട്ട​വ​ട, മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഹെ​ക്ട​ർ ഭൂ​മി​യാ​ണ് റ​വ​ന്യു, കെഎ​സ്ഇ​ബി, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം വ​നം​വ​കു​പ്പു​ക​ൾ​ക്കു​ള്ള​ത്. പ​ല വ​കു​പ്പു​ക​ൾ​ക്കും ഭൂ​മി ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കൈ​മാ​റ്റം ചെ​യ്തി​ട്ടി​ല്ല. വ​നം​വ​കു​പ്പ് അ​വ​രു​ടെ ഭൂ​മി ജ​ണ്ട​കെ​ട്ടി തി​രി​ക്കു​ക​യും സം​ര​ക്ഷ​ണ​ത്തി​നാ​യി വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​റ്റു​വ​കു​പ്പു​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഭൂ​മി​ക​ൾ വ​ക​മാ​റ്റു​ക​യോ വ​ക​മാ​റ്റി​യ ഭൂ​മി​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വേ​ലി​കെ​ട്ടി തി​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​ത് കൈ​യേ​റ്റ​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​മാ​യി. പ​ള്ളി​വാ​സ​ൽ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി വ​കു​പ്പ് ഏ​റ്റെ​ടു​ത്ത ഭൂ​മി പ​ല​തും കൈ​യേ​റ്റ​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.
ഇ​വി​ടെ 16 ഓ​ളം പ​ട്ട​യ​ങ്ങ​ൾ റ​ദ്ദ് ചെ​യ്ത് ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്പോ​ഴും അ​ത്ത​രം ഭൂ​മി ഏ​റ്റെ​ടു​ക്കാ​തെ റ​വ​ന്യു​വ​കു​പ്പി​ന്‍റെ ഭൂ​മി വേ​ലി​കെ​ട്ടി തി​രി​ക്കു​ക​യാ​ണ് വൈ​ദ്യു​തി വ​കു​പ്പ് ചെ​യ്യു​ന്ന​ത്. മൂ​ന്നാ​ർ ഇ​ക്കാ​ന​ഗ​റി​ലാ​ണ് വൈ​ദ്യു​തി വ​കു​പ്പ് ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃത​മാ​യി വേ​ലി​കെ​ട്ടു​ന്ന​ത്. ചി​ത്തി​ര​പു​ര​ത്തും ഇ​താ​ണ് സ്ഥി​തി. കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ കൈ​യ​ട​ക്കി റി​സോ​ർ​ട്ട​ട​ക്ക​മു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ഴ​യ​മൂ​ന്നാ​റി​ലെ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഭൂ​മി സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്പോ​ഴും സ​മീ​പ​ത്ത് അ​ന​ധി​കൃതത​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് റ​വ​ന്യു, പ​ഞ്ചാ​യ​ത്ത് വ​കു​പ്പു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. മൂ​ന്നാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പ​ത്തെ സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ നി​ര​വ​ധി പേ​രാ​ണ് കൈ​യേ​റി ഷെ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ക​ണ്ണ​ൻ ദേ​വ​ൻ ക​ന്പ​നി​യും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ഭൂ​മി ത​ർ​ക്കം തു​ട​രു​ന്ന​തും റ​വ​ന്യു​ഭൂ​മി ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.