വെള്ളത്തൂവൽ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു
Saturday, July 4, 2020 10:31 PM IST
വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു.
ബാ​ങ്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​ടു​ക്കി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​ന്വേ​ഷ​ണ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​ത്. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ പി.​എം. സോ​മ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റു.
വ​ർ​ഷ​ങ്ങ​ളാ​യി യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള ബാ​ങ്കാ​ണ്. നി​യ​മ​വി​രു​ദ്ധ​മാ​യി ജോ​ലി​ക്ക​യ​റ്റം ല​ഭി​ച്ച ജീ​വ​ന​ക്കാ​ർ കൈ​പ്പ​റ്റി​യ ശ​ന്പ​ള​ത്തി​ലെ 2,38,818 രൂ​പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.