ആ​ന​ക്കു​ള​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം;​ നാ​ട്ടു​കാ​ർ വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വ​ച്ചു
Sunday, July 5, 2020 10:15 PM IST
തൊ​ടു​പു​ഴ:​ആ​ന​ക്കു​ള​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നൂ​റോ​ളം വ​രു​ന്ന നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​ന്ന​ലെ 12-ാളം ​വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വ​ച്ചു.​ഒ​ടു​വി​ൽ പോ​ലീ​സെ​ത്തി നാ​ട്ടു​കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ൻ​മേ​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ട്ട​യ​ച്ച​ത്.​പ്ര​ശ്നം ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നു നാ​ളെ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​

ഒ​രു​മാ​സ​മാ​യി ആ​ന​ക്കു​ളം-96,ശേ​വ​ൽ​ക്കു​ടി,ക​വി​ത​ക്കാ​ട്,മു​ള്ള​ൻ​മ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന ക​മു​ക്,തെ​ങ്ങ്,കൊ​ക്കൊ,ജാ​തി,ത​ന്നാ​ണ്ട് വി​ള​ക​ളാ​യ ക​പ്പ,ചേ​ന,ചേ​ന്പ്,വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.​ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ 60-ാളം ​ക​ർ​ഷ​ക​രു​ടെ 200 ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ കൃ​ഷി ന​ശി​പ്പി​ച്ച​താ​യാ​ണ് ക​ണ​ക്ക്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​പ്പെ​ടു​ന്പോ​ൾ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ആ​ന​ക​ളെ ഓ​ടി​ച്ച് വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ടു​മെ​ങ്കി​ലും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​വ വീ​ണ്ടും കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ക​യാ​ണ് പ​തി​വ്.​സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ​ക്കും ര​ക്ഷ​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.​കോ​വി​ഡ് മൂ​ലം ദു​രി​ത​ത്തി​ലാ​യ നി​ര​വ​ധി​ക​ർ​ഷ​ക​രാ​ണ് കൂ​ടു​ത​ൽ സ്ഥ​ല​ത്ത് കൃ​ഷി​യി​റ​ക്കി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​ത്.

ഇ​തി​നി​ടെ​യാ​ണ് ക​ർ​ഷ​ക​രു​ടെ നെ​ഞ്ചി​ൽ ഇ​ടി​ത്തീ പോ​ലെ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്.​സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​കാ​ട്ടി. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വ​ച്ച​ത്.​ഇ​തി​നി​ടെ നാ​ളെ വ​നം​വ​കു​പ്പ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​പി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​കൃ​ഷി​യി​ട​ത്തി​ലെ കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ത്ത പ​ക്ഷം വ​ൻ​പ്ര​ക്ഷോ​ഭ​വ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് ക​ർ​ഷ​ക​രു​ടെ തീ​രു​മാ​നം.