ഇ​ര​ട്ട​യാ​ർ നോ​ർ​ത്ത് റോ​ഡി​ന് 45 ല​ക്ഷം അ​നു​വ​ദി​ച്ചു
Monday, July 6, 2020 10:08 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ നോ​ർ​ത്ത് റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു. 2. 2 കി​ലോ​മീ​റ്റ​ർ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ 45 ല​ക്ഷം രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച​ത്. സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​യി​രു​ന്ന വീ​തി കു​റ​ഞ്ഞ റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.
കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക്ക​ര​മാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് റോ​ഡി​നാ​യി 30 ല​ക്ഷം അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും തു​ക അ​പ​ര്യാ​പ​്ത​മാ​ണെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് വീ​ണ്ടും 15 ല​ക്ഷം കൂ​ടി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ഴ മാ​റി​യാ​ൽ ഉ​ട​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.