മ​ല​ങ്ക​ര ജ​ല​സേ​ച​ന പ​ദ്ധ​തി: 10ന് ​മു​ഖ്യ​മ​ന്ത്രി ഉദ്ഘാടനം ചെയ്യും
Monday, July 6, 2020 10:08 PM IST
തൊ​ടു​പു​ഴ: മ​ല​ങ്ക​ര ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം 10 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ കെ.​കൃ​ഷ്ണ​ൻ കു​ട്ടി, എം.​എം.​മ​ണി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.​
തൊ​ടു​പു​ഴ​യാ​റി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര​യി​ൽ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ച് ക​നാ​ൽ മാ​ർ​ഗം ക​രി​ങ്കു​ന്നം -മ​ണ​ക്കാ​ട് - ഏ​റ്റു​മാ​നൂ​ർ, ഇ​ട​വെ​ട്ടി - കു​മാ​ര​മം​ഗ​ലം - പോ​ത്താ​നി​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൃ​ഷി ആ​വ​ശ്യ​ത്തി​ന് വെ​ള്ളം എ​ത്തി​ക്കു​ക, അ​ണ​ക്കെ​ട്ടി​നോ​ട് അ​നു​ബ​ന്ധി​ച്ച് മി​നി ജ​ല വൈ​ദ്യു​തി നി​ല​യം സ്ഥാ​പി​ച്ച് വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. 1974-ൽ ​ഇ​തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. എ​ന്നാ​ൽ 46 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണം എ​ങ്ങും എ​ത്തി​യി​രു​ന്നു​മി​ല്ല. ഇ​തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ക്കം മു​ത​ൽ വ്യാ​പ​ക​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു.
മ​ല​ങ്ക​ര പ​ദ്ധ​തി ആ​രം​ഭി​ച്ച​തി​ന് ശേ​ഷം മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച സ​മാ​ന പ്ര​വ​ർ​ത്തി​ക​ൾ മി​ക്ക​തും പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്തി​രു​ന്നു. പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണം നീ​ണ്ടു പോയെ​ങ്കി​ലും 1994 ന​വം​ബ​ർ ഒ​ന്നി​ന് ഭാ​ഗി​ക​മാ​യി ക​മ്മീ​ഷ​ൻ ചെ​യ്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു.