അ​രു​വി​കു​ഴി ചെ​ക്ക് ഡാം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Monday, July 6, 2020 10:10 PM IST
ക​ട്ട​പ്പ​ന: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാ​ബു വ​യ​ലി​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2017-18,2018-19 വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​കാ​രം 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ചെ​ല്ലാ​ർ​കോ​വി​ൽ അ​രു​വി​കു​ഴി ക​ണ്ട​ത്തി​ൽ പ​ടി ഭാ​ഗ​ത്തു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ചെ​ക്ക് ഡാം ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.​ ജ​ല​സേ​ച​ന ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന അ​രു​വി​കു​ഴി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ചെ​ക്ക്ഡാം ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. ഇ​തോ​ടൊ​പ്പം അ​ഞ്ചു ല​ക്ഷം ചെ​ല​വ​ഴി​ച്ച് കോ​ണ്‍​ക്രീ​റ്റ് ന​ട​ത്തി​യ ചെ​റു​ശേ​രിപ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എം​പി നി​ർ​വ​ഹി​ച്ചു. യോ​ഗ​ങ്ങ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​സി​റി​ക് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാ​ബു വ​യ​ലി​ൽ,പ​ഞ്ചാ​യ​ത്തം​ഗം ടി​ൻ​സി ഷി​ജു, ത​ന്പി വ​ര​യ​ന്നൂ​ർ, ബാ​ബു അ​ത്തി​മൂ​ട്ടി​ൽ,ടി.​ആ​ർ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ജോ​ളി ക​ണ്ട​ത്തി​ൽ, ജോ​സ് മു​ട​ക്കാ​നി, സി​ബി വെ​ള്ള​മ​റ്റം, വൈ​ശാ​ഖ് തു​ണ്ട​ത്തി​ൽ, ബാ​ബു കോ​ട്ട​ക്ക​ൽ, ഷീ​ബാ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.