മാ​സ്കു​ക​ൾ വി​ത​ര​ണം​ചെ​യ്തു
Tuesday, July 7, 2020 10:26 PM IST
ക​ട്ട​പ്പ​ന: കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് മാ​സ്ക് ഉ​പ​യോ​ഗം കു​ട്ടി​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വൊ​സാ​ർ​ഡും ചൈ​ൽ​ഡ് ലൈ​നും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച മാ​സ്കി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സ്വാ​മി നി​ർ​വ​ഹി​ച്ചു.
ന്ധ​മൈ മാ​സ്ക് ഈ​സ് മൈ ​ടാ​സ്ക് എ​ന്ന ആ​ശ​യ​ത്തോ​ടു​കൂ​ടി​യാ​ണ് മാ​സ്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ, ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റു​ക​ൾ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സു​ക​ൾ, ഡി​വൈ​എ​സ്പി ഓ​ഫീ​സ്, എ​ക്സൈ​സ് തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളി​ൽ മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു.
അ​ടു​ത്ത ആ​ഴ്ച​മു​ത​ൽ കു​ട്ടി​ക​ൾ​ക്ക് മാ​സ്ക് ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചൈ​ൽ​ഡ് ലൈ​ൻ അ​റി​യി​ച്ചു.
ചൈ​ൽ​ഡ് ലൈ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്രി​ന്‍റോ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൈ​ൽ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ അ​ജോ ജോ​ർ​ജ്, ചാ​ക്കോ​ച്ച​ൻ അ​ന്പാ​ട്ട് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.