ക്ര​ഷ​ർ യൂ​ണി​റ്റി​ൽ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, July 7, 2020 10:31 PM IST
നെ​ടു​ങ്ക​ണ്ടം: റി​സോ​ർ​ട്ടി​ൽ നി​ശാ​പാ​ർ​ട്ടി​യും ബെ​ല്ലി ഡാ​ൻ​സും സം​ഘ​ടി​പ്പി​ച്ച് വി​വാ​ദ​ത്തി​ലാ​യ വ്യ​വ​സാ​യി ച​തു​രം​ഗ​പ്പാ​റ​യ്ക്കു സ​മീ​പം ക​ള്ളി​പ്പാ​റ​യി​ൽ ആ​രം​ഭി​ച്ച ക്ര​ഷ​ർ യൂ​ണി​റ്റി​ൽ റ​വ​ന്യൂ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ക്ര​ഷ​റി​നു സ​മീ​പ​മു​ള്ള പാ​റ​മ​ട​യി​ൽ യാ​തൊ​രു അ​നു​മ​തി​യു​മി​ല്ലാ​തെ സം​ഭ​രി​ച്ചി​രി​ക്കു​ന്ന ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന നി​ർ​മാ​ണ വ​സ്തു​ക്ക​ൾ റ​വ​ന്യൂ​സം​ഘം ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ​തി​നും തെ​ളി​വു​ക​ൾ ല​ഭി​ച്ചു.

ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്ര​ഷ​റി​ലെ​യും സ​മീ​പ​ത്തെ പാ​റ​മ​ട​യി​ലെ​യും എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് പ​തി​ച്ചു. സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​യോ​ള​ജി വി​ഭാ​ഗ​ത്തി​നും റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ മ​നോ​ജ് രാ​ജ​ൻ അ​റി​യി​ച്ചു.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റീ​ൽ, ടി​എം​ടി ക​ന്പി​ക​ൾ, മെ​റ്റ​ൽ, പാ​റ​പ്പൊ​ടി എ​ന്നി​വ​യു​ടെ വ​ൻ​ശേ​ഖ​രം പ​രി​ശോ​ധ​ന​യി​ൽ റ​വ​ന്യൂ സം​ഘം ക​ണ്ടെ​ത്തി. 504 ക്യു​ബി​ക് മീ​റ്റ​ർ പാ​റ​പ്പൊ​ടി​യും 2160 ക്യു​ബി​ക് മീ​റ്റ​ർ മെ​റ്റ​ലും 1000 ക്യു​ബി​ക് മീ​റ്റ​ർ ഗ്രാ​വ​ലു​മാ​ണ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. ഇ​വ ലോ​റി​യി​ൽ ക​യ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച ര​ണ്ടു മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും പ​റ​മ​ട​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക്ര​ഷ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മെ​റ്റ​ലും പാ​റ​പ്പൊ​ടി​യും വി​ൽ​പ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് റ​വ​ന്യൂ സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം. അ​നി​യ​ന്ത്രി​ത​മാ​യ പാ​റ ഖ​ന​ന​ത്തെ​ത്തു​ട​ർ​ന്ന് റ​വ​ന്യൂ വ​കു​പ്പും മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പും 2017-ൽ ​പ്ര​വ​ർ​ത്ത​നം നി​രോ​ധി​ച്ച പാ​റ​മ​ട​യാ​ണ് ത​ണ്ണി​ക്കോ​ട്ട് ഗ്രൂ​പ്പ് ക്ര​ഷ​ർ ആ​രം​ഭി​ക്കാ​നാ​യി വാ​ട​ക​യ്ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പാ​റ​മ​ട​യി​ൽ ക്ര​ഷ​ർ ആ​രം​ഭി​ക്കു​ന്ന​തി​ന് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ​യും എ​ൻ​ഒ​സി ഇ​വ​ർ ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. എ​ൻ​ഒ​സി ഇ​ല്ലാ​തെ പാ​റ​മ​ട​യും ക്ര​ഷ​റും ഒ​രു പ്ര​വ​ർ​ത്ത​നത്തിനും ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല. പാ​റ​മ​ട​യി​ൽ നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ, യ​ന്ത്ര സാ​മ​ഗ്രി​ക​ൾ എ​ന്നി​വ എ​ത്തി​ച്ച് സൂ​ക്ഷി​ക്കു​ന്ന​തി​നും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നു​മു​ള്ള സ്റ്റോ​ക്ക് ലൈ​സ​ൻ​സും വ്യ​വ​സാ​യ ഗ്രൂ​പ്പി​നി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് ജൂ​ണ്‍ 28-ന് ​ക്ര​ഷ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്ത​ത്. പാ​റ​മ​ട സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളും സ​ർ​വേ​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ സം​ഘം പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ത​ഹ​സി​ൽ​ദാ​ർ മ​നോ​ജ് രാ​ജ​ൻ, എ​ൽ​ആ​ർ ത​ഹ​സി​ൽ​ദാ​ർ കെ.​എ​സ്. ജോ​സ​ഫ്, ക്ല​ർ​ക്കു​മാ​രാ​യ എ​സ്. സു​കു​മാ​ര​ൻ, പി.​ടി. ജ​യ​ൻ, സ​ർ​വേ​യ​ർ​മാ​രാ​യ സി.​പി. മൂ​സ, സ​തീ​ഷ് ക​ണ്ണ​ൻ, ച​തു​രം​ഗ​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​യ സാ​ബു തോ​മ​സ്, ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.