ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കും: ജോ​സ് പാ​ല​ത്തി​നാ​ൽ
Tuesday, July 7, 2020 10:34 PM IST
തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​അ​തി​ന്‍റെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​മെ​ന്ന് ജോ​സ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ. പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ൽ പാ​ർ​ട്ടി​യു​ടെ കൂ​ടു​ത​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്ര​ഫ കെ.​ഐ. ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പിച്ച് പ്ര​മേ​യം പാ​സാ​ക്കി. നേ​താ​ക്ക​ളാ​യ അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ , റെ​ജി കു​ന്നം​കോ​ട്ട്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, ബെ​ന്നി പ്ലാ​ക്കൂ​ട്ടം, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, അ​ഡ്വ.​ ബി​നു തോ​ട്ടു​ങ്ക​ൽ, മ​ധു ന​ന്പൂ​തി​രി, ജൂ​ണീ​ഷ് അ​ഗ​സ്റ്റി​ൻ ക​ള്ളി​ക്കാ​ട്ട്, ജോ​സി വേ​ളാച്ചേ​രി, പ്ര​ഫ. ജെ​സി ആ​ന്‍റണി, അം​ബി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ, ലാ​ലി ജോ​സി, മ​നോ​ജ് മാ​ത്യു, കെ​വി​ൻ ജോ​ർ​ജ് അ​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.