യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെഎ​സ്‌യു പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Tuesday, July 7, 2020 10:34 PM IST
തൊ​ടു​പു​ഴ: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെഎസ്‌യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.
സ​മ​രം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ രാ​ജീ​വ് ഭ​വ​നു മു​ന്നി​ൽ നി​ന്നാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ആ​രം​ഭി​ച്ച​ത്.
മാ​ർ​ച്ച് സി​വി​ൽ സ്റ്റേ​ഷ​ൻ ഗേ​റ്റി​നു മു​ന്നി​ൽ സി​ഐ സു​ധീ​ർ മ​നോ​ഹ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം ത​ട​ഞ്ഞു. പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കെഎസ്‌യു മു​ൻ സം​സ്്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ജോ​യി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം പ്ര​വ​ർ​ത്ത​ക​രോ​ട് പി​രി​ഞ്ഞു പോ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്. പോ​ലീ​സു​മാ​യി വാ​ക്കേ​റ്റ​വും ന​ട​ന്നു. നി​ല​ത്തു കി​ട​ന്ന നേ​താ​ക്ക​ളെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചു നീ​ക്കാ​നും ശ്ര​മി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് സം​ഘ​ർ​ഷാ​വ​സ്ഥ ഒ​ഴി​വാ​ക്കി​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യി തി​രി​കെ പോ​യി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് സ​മ​രം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ വി.​എ​സ്.​ ജോ​യി, കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ഇ​രു​പ​തോ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി സി​ഐ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ടോ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​സി. അ​നീ​ഷ് , ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ലാ​ൽ സ​മ​ദ്, സോ​യി​മോ​ൻ സ​ണ്ണി, അ​നി​ൽ ക​ന​ക​ൻ, കെഎസ്‌യു ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത്യു കെ. ​ജോ​ണ്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സി​ബി ജോ​സ​ഫ്, നി​തി​ൻ ലൂ​ക്കോ​സ്, സി.​എ​സ്. വി​ഷ്ണു ദേ​വ്, ഫ​സ​ൽ സു​ലൈ​മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.