ഇന്ധന വി​ല വ​ർ​ധ​ന​: വ്യത്യസ്ത പ്രതിഷേധ സമരം
Thursday, July 9, 2020 10:04 PM IST
മു​ത​ല​ക്കോ​ടം : കെ ​സി​വൈ​എം മു​ത​ല​ക്കോ​ടം ഫൊ​റോ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നെ​തി​രെ വാ​ഹ​നം ത​ള്ളി പ്ര​തി​ഷേ​ധി​ച്ചു .ഫൊ​റോ​നാ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​വ​ര​വ​രു​ടെ നാ​ട്ടി​ൽ വാ​ഹ​നം ത​ള്ളി​യാ​ണ് പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച​ത്.
ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ .​ജെ​യ്സ​ണ്‍ നി​ര​വ​ത്ത് സ​മ​രം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു പോ​ൾ, സെ​ക്ര​ട്ട​റി ജെ​റി​ൻ ജെ .​എ​ടാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ണ സെ​ബാ​സ്റ്റ്യ​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നി​ബി​ൻ ജോ​സ​ഫ് പാ​റ​പ്പു​ഴ, ജോ​സ്, ജോ​ർ​ജ് വാ​ഴ​ക്കാ​ല തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പാലാരൂപത പാ​സ്റ്റ​റ​ൽ കൗൺസിൽ ഇന്ന്

പാ​ലാ: രൂ​പ​തയുടെ പ​ന്ത്ര​ണ്ടാം പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ത്തും. കോ​വി​ഡ്-19 മൂ​ലം സം​ജാ​ത​മാ​യി​രി​ക്കു​ന്ന സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ലു​ള്ള​തി​നാ​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് സ​മ്മേ​ള​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.