ഭൂ​പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കു​ന്നെ​ന്ന്
Friday, July 10, 2020 9:24 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് മു​ഖ്യ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​നും ഇ​തു​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ആ​രോ​പി​ച്ചു.
മാ​ങ്കു​ളം, ചി​ന്ന​ക്ക​നാ​ൽ, വ​ട്ട​വ​ട, മൂ​ന്നാ​ർ, പ​ള്ളി​വാ​സ​ൽ, ദേ​വി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ 2010 ലെ ​കോ​ട​തി വി​ധി​പ്ര​കാ​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കാ​ണ് കോ​ണ്‍​ഗ്ര​സ് തു​ര​ങ്കം വ​യ്ക്കു​ന്ന​ത്. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, കെ​പി​സി​സി ജ​ന​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ഭൂ​മി​പ്ര​ശ്ന​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​ത്.
മൂ​ന്നാ​ർ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. മൂ​ന്നാ​ർ, മ​റ​യൂ​ർ, ഉ​ടു​മ​ല​പ്പേ​ട്ട എ​ന്നീ സ്ഥ​ല​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ​ള​നി - ശ​ബ​രി​മ​ല ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ എം​പി മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 25 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.