ഗാ​ഡ്ഗി​ൽ: എം​പി​യു​ടെ നി​ല​പാ​ടി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ക​ർ​ഷ​ക സം​ഘം
Friday, July 10, 2020 9:24 PM IST
ചെ​റു​തോ​ണി: ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സി​ൽ ക​ക്ഷി​ചേ​രാ​നു​ള്ള ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ തീ​രു​മാ​നം ദു​രൂ​ഹ​മാ​ണെ​ന്ന് ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി എ​ൻ.​വി. ബേ​ബി എ​ന്നി​വ​ർ ആ​രോ​പി​ച്ചു.
ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ഏ​റ്റ​വും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ് അം​ഗം സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ സു​പ്രീം കോ​ട​തി​യി​ൽ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം നി​ല​കൊ​ണ്ടാ​ൽ ആ ​ഒ​റ്റ​ക്കാ​ര​ണം കൊ​ണ്ടു​ത​ന്നെ ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ കോ​ട​തി​വി​ധി​യു​ണ്ടാ​കും.
ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ സ​മി​തി റി​പ്പോ​ർ​ട്ട് ശാ​സ്ത്രീ​യ​വും സ​മ​ഗ്ര​വു​മാ​യി ത​യാ​റാ​ക്ക​പ്പെ​ട്ട​ത​ല്ല. ഇ​എ​സ്എ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി തോ​ടും പു​ഴ​യും ച​തു​പ്പും പു​റ​ന്പോ​ക്കും റോ​ഡു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ന​ൽ​കി​യ പി​ഴ​വു​ക​ൾ നി​റ​ഞ്ഞ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് എം​പി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ ഇ​ല്ലാ​തെ ഇ​ട​ക​ല​ർ​ന്ന ഇ​എ​സ്എ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. 123 വി​ല്ലേ​ജു​ക​ളി​ലെ 13108 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഇ​എ​സ്എ ആ​യി പ്ര​ഖ്യാ​പി​ച്ച് നി​ർ​മാ​ണം നി​രോ​ധി​ച്ചു​കൊ​ണ്ട് ഇ​റ​ങ്ങി​യ 2013 ന​വം​ബ​ർ 13 ലെ ​ഉ​ത്ത​ര​വ് 2018 ഡി​സം​ബ​ർ മൂ​ന്നി​ന് ഭേ​ദ​ഗ​തി ചെ​യ്തി​രു​ന്നു. 2018 ഡി​സം​ബ​ർ മൂ​ന്നി​ലെ നി​രോ​ധ​നം നീ​ക്കി​യ ഉ​ത്ത​ര​വ് റ​ദ്ദു​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ ഇ​പ്പോ​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.