തോ​പ്രാം​കു​ടി ടൗ​ണും മൃ​ഗാ​ശു​പ​ത്രി​യും അ​ട​ച്ചു
Friday, July 10, 2020 9:27 PM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി മൃ​ഗാ​ശു​പ​ത്രി​യി​ലെ ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ തോ​പ്രാം​കു​ടി ടൗ​ണും മൃ​ഗാ​ശു​പ​ത്രി​യും താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യാ​യ ജീ​വ​ന​ക്കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ഴ്ച​ക​ളാ​യി വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ലെ​ത്തി ഇ​വ​ർ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് കു​ള​ന്പു​രോ​ഗ​ത്തി​നു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ള്ള ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലും ഇ​വ​ർ പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ക്കാ​നാ​യി എ​ത്തി​യി​രു​ന്നു.

ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും ലി​സ്റ്റ് വാ​ത്തി​ക്കു​ടി​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ര്ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വ​ള​രെ വ​ലി​യ സ​ന്പ​ർ​ക്ക​പ​ട്ടി​ക​യാ​ണ് ഇ​വ​രു​ടേ​തെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് പ്ര​ത്യേ​ക രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. സ​മൂ​ഹ​വ്യാ​പ​ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഹൈ​റി​സ്ക് മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഇ​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തും മു​രി​ക്കാ​ശേ​രി പോ​ലീ​സും വാ​ത്തി​ക്കു​ടി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് തോ​പ്രാം​കു​ടി ടൗ​ണി​ലെ ക​ട​ക​ള​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തോ​പ്രാം​കു​ടി​യി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ൽ നാ​ലു ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ജീ​വ​ന​ക്കാ​രെ​ല്ലാ​വ​രും ഇ​ന്ന​ലെ​ത്ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ൽ​പോ​യി.

ജീ​വ​ന​ക്കാ​രി എ​ത്തി​യ ഹോ​ട്ട​ൽ, ഇ​വ​ർ പ​തി​വാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ, ഡ്രൈ​വി​ഗ് പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന തോ​പ്രാം​കു​ടി​യി​ലെ ഡ്രൈ​വി​ഗ് സ്കൂ​ൾ തു​ട​ങ്ങി ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും ലി​സ്റ്റാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ന്ന​ത്.
സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളും നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഞ്ഞി​ക്കു​ഴി​യി​ൽ​നി​ന്നും ഇ​വ​ർ സ്വ​ന്തം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലാ​ണ് തോ​പ്രാം​കു​ടി​യി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്ന​ത്.

ക​ഞ്ഞി​ക്കു​ഴി​യി​ലും ഇ​വ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കേ​ണ്ട​തു​ണ്ട്. ഇ​വ​ർ​ക്ക് രോ​ഗം എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്ന​ത് ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല.