വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ 10 കോ​ടി​യു​ടെ ന​വീ​ന പ​ദ്ധ​തി​ക​ൾ
Saturday, July 11, 2020 10:04 PM IST
മ​ന്ത്രി എം.​എം. മ​ണി​യു​ടെ പ്ര​ത്യേ​ക താ​ത്പ​ര്യ പ്ര​കാ​രം വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ​നി​ന്നും 10 കോ​ടി രൂ​പ​യാ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്.

ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ, റി​വേ​ഴ്സ് ഓ​സ്മോ​സി​സ് പ്ലാ​ന്‍റ് തു​ട​ങ്ങി​യു​ടെ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് മൂ​ന്നു​മാ​സ​ത്തേ​ക്ക് ഡ​യാ​ലി​സി​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യു​ള്ള സാ​മ​ഗ്രി​ക​ളും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, ഫോ​ട്ടോ തെ​റാ​പ്പി യൂ​ണി​റ്റ് എ​ന്നി​വ​യും റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലേ​ക്ക് സി​ടി സ്കാ​ൻ, ഡി​ജി​റ്റ​ൽ റേ​ഡി​യോ​ഗ്രാ​ഫി, മാ​മോ​ഗ്രാ​ഫി ഉ​പ​ക​ര​ണ​ങ്ങ​ളും ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലേ​ക്ക് 3 ഡി/4 ​ഡി അ​ൾ​ട്രാ​സൗ​ണ്ട് ക​ള​ർ ഡോ​പ്ള​റും മൈ​ക്രോ ബ​യോ​ള​ജി ലാ​ബി​ലേ​ക്ക് ബ​യോ സേ​ഫ്റ്റി കാ​ബി​ന​റ്റ്, എ​ലീ​സ റീ​ഡ​ർ, മൈ​ന​സ് ഡി​ഗ്രി ഫ്രീ​സ​ർ എ​ന്നി​വ​യും അ​നു​വ​ദി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്ക് ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ക​ണ​ക്ഷ​നും ന​ൽ​കി.

ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​ത് ഹൈ​റേ​ഞ്ച് മേ​ഖ​ല​യ്ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കും. ഈ ​മേ​ഖ​ല​യി​ലു​ള്ള വൃ​ക്ക​രോ​ഗി​ക​ൾ 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 15 ബെ​ഡു​ക​ളു​ള്ള ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷം രൂ​പ​യും ജി​ല്ലാ ഭ​ര​ണ​കൂ​ടം 19 ല​ക്ഷം രൂ​പ​യും ദേ​ശീ​യ ആ​രോ​ഗ്യ​മി​ഷ​ൻ 10 ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഭൗ​തി​ക സാ​ഹ​ച​ര്യ വി​ക​സ​നം

തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗം (ഐ​സി​യു) 24 കി​ട​ക്ക​ക​ളു​ള്ള കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ൻ വി​ത​ര​ണ ശൃം​ഖ​ല​യു​മാ​യി ആ​ധു​നി​ക സ​ജീ​ക​ര​ണ​ങ്ങ​ളോ​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. കോ​വി​ഡ് - 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന ത്രീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം ആ​രോ​ഗ്യ മി​ഷ​ൻ 13 ല​ക്ഷം രൂ​പ ന​ൽ​കി​യാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ഴ​ത്തെ നി​ല​യി​ലെ സ്റ്റെ​പ്ഡൗ​ണ്‍ ഐ​സി​യു റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും 30 ല​ക്ഷം രൂ​പ മു​ട​ക്കി കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ൻ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് ന​വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ക​ര്യ​ങ്ങ​ൾ

കോ​വി​ഡ് മ​ഹാ വ്യാ​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നാ​യി 82,81350 രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കെഎംഎ​സ്‌​സി​എ​ൽ വ​ഴി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പി​സി​ആ​ർ മെ​ഷീ​ൻ, ബ​യോ​സേ​ഫ്റ്റി കാ​ബി​ന​റ്റു​ക​ൾ തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പി​സി​ആ​ർ ടെ​സ്റ്റ് ലാ​ബി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. പി​സി​ആ​ർ ടെ​സ്റ്റ് കൂ​ടാ​തെ ട്രൂ​നാ​റ്റ് ത്വ​രി​ത പ​രി​ശോ​ധ​ന സൗ​ക​ര്യം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലേ​ക്കു​ള്ള റോ​ഡ് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

കോ​വി​ഡ് ലേ​ബ​ർ റൂം

​കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സു​ര​ക്ഷി​ത പ്ര​സ​വം സാ​ധ്യ​മാ​കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി പ്ര​സ​വ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. ര​ണ്ടു​ല​ക്ഷം രൂ​പ മു​ട​ക്കി പൂ​ർ​ണ സു​ര​ക്ഷി​ത​ത്വ​ത്തോ​ടു​കൂ​ടി സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ്ര​സ​വ വാ​ർ​ഡ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.

ബ്ല​ഡ് സെ​ന്‍റ​ർ

ര​ക്ത​ത്തി​ലെ പ്ലാ​സ്മ ഉ​ൾ​പ്പെ​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ൾ വേ​ർ​തി​രി​ച്ച് സൂ​ക്ഷി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ ഉ​ത​കും​വി​ധ​ത്തി​ലു​ള്ള ബ്ല​ഡ് സെ​ന്‍റ​റാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ മൂ​ന്നാം​നി​ല​യി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ ആ​ദ്യ ബ്ല​ഡ് സെ​ന്‍റ​റാ​ണി​ത്. പ​തോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​സ​ജി ഫ്രാ​ൻ​സി​സ്, ഡോ. ​ദി​വ്യ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രാ​ണ് ഇ​വി​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ

ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് പു​തി​യ ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ പ​ണി ആ​രം​ഭി​ക്കു​ക​യാ​ണ്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് ഈ ​ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​ർ സ​ജ്ജ​മാ​ക്കു​ന്ന​ത്. ഇ​തി​ലേ​ക്കാ​യി 18 ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം​വ​ഴി ല​ഭ്യ​മാ​ക്കി​വ​രു​ന്നു.