ക​ർ​ഷ​ക കു​ടും​ബ​ത്തി​നു തു​ണ​യാ​യി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ
Saturday, July 11, 2020 10:06 PM IST
തൊ​ടു​പു​ഴ: ഞാ​റ്റു​വേ​ല​യ്ക്കി​ട​യി​ൽ ദു​രി​തം​പേ​റു​ന്ന പ​ഴ​യ​കാ​ല ക​ർ​ഷ​ക കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. വ​യോ​ധി​ക​നും ക​ർ​ഷ​ക​നു​മാ​യ അ​രി​ക്കു​ഴ ക​ണ്ട​മം​ഗ​ല​ത്ത് കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ശോ​ച്യാ​വ​സ്ഥ​യി​ലാ​യ വീ​ട് പു​ന​രു​ദ്ധ​രി​ച്ച് ന​ൽ​കി​യാ​ണ് പി.​ജെ. ജോ​സ​ഫ് ഇ​വ​രു​ടെ വാ​ർ​ധ​ക്യ​കാ​ല​ത്ത് തു​ണ​യാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​രി​ക്കു​ഴ പാ​ട​ശേ​ഖ​ര​ത്ത് നെ​ൽ​വി​ത്ത് വി​ത​യ്ക്ക​ൽ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ പി.​ജെ. ജോ​സ​ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ​കാ​ല ക​ർ​ഷ​ക​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ദു​ര​വ​സ്ഥ നേ​രി​ട്ട് അ​റി​ഞ്ഞി​രു​ന്നു. കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടി​ന്‍റെ അ​വ​സ്ഥ​യ​റി​ഞ്ഞ എം​എ​ൽ​എ വീ​ട് പു​ന​രു​ദ്ധ​രി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ട് പു​ന​രു​ദ്ധ​രി​ച്ച​ത്.

ജെ​യ്സ് ജോ​ണ്‍, ജോ​സ് മാ​ത്യു, ജോ​യി ജോ​സ​ഫ്, ജി​ജോ, ക്ല​മ​ന്‍റ് ഇ​മ്മാ​നു​വ​ൽ, ജി​ബി, ജോ​ജോ, ച​ന്ദ്ര​ൻ, അ​നൂ​പ്, സി​ദ്ധാ​ർ​ഥ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വീ​ട് പു​ന​ർ​നി​ർ​മി​ച്ച​ശേ​ഷം പി.​ജെ. ജോ​സ​ഫ് കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു.