യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, യു​വ​മോ​ർ​ച്ച മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Monday, July 13, 2020 9:46 PM IST
തൊ​ടു​പു​ഴ: സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സും യു​വ മോ​ർ​ച്ച​യും ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം, പോ​ലീ​സ് ലാ​ത്തി വീ​ശി. പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ൾ പോ​ലീ​സി​ന്‍റെ ലാ​ത്തി പി​ടി​ച്ചു​വാ​ങ്ങി. പ്ര​ക​ട​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​യി പോ​ലീ​സ് തീ​ർ​ത്ത ബാ​രി​ക്കേ​ഡ് ഭേ​ദി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ശ്ര​മ​മാ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്. മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പോ​ലീ​സ് ഗാ​ന്ധി സ്ക്വ​യ​റി​ൽ ത​ട​യു​ക​യാ​യി​രു​ന്നു.

മാ​ർ​ച്ച് ത​ട​യാ​ൻ പോ​ലീ​സ് ഗാ​ന്ധി സ്ക്വ​യ​റി​നു സ​മീ​പം പാ​ല​ത്തോ​ട് ചേ​ർ​ന്ന് ബാ​രി​ക്കേ​ഡ് തീ​ർ​ത്ത് രാ​വി​ലെ പ​ത്തോ​ടെ ഗ​താ​ഗ​തം ത​ട​ഞ്ഞു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​കെ.​സ​ജീ​വ്, സി​ഐ സു​ധീ​ർ മ​നോ​ഹ​ർ, എ​സ്ഐ ബൈ​ജു പി.​ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും ഒ​രു​ക്കി​യി​രു​ന്നു. ടി​യ​ർ ഗ്യാ​സ്, ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ളും ത​യാ​റാ​ക്കി​യി​രു​ന്നു. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്നും യു​വ​മോ​ർ​ച്ച​യാ​ണ് ആ​ദ്യം മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ഇ​വ​ർ ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് വ​ടം കെ​ട്ടി തി​രി​കെ വ​ലി​ച്ചു. ഏ​റെ നേ​രം പോ​ലീ​സും പ്ര​ക​ട​ന​ക്കാ​രും ത​മ്മി​ൽ ബാ​രി​ക്കേ​ഡിനായി ബ​ല​പ്ര​യോ​ഗം ന​ട​ത്തി.

നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട​തോ​ടെ കൂ​ടു​ത​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​യി​ല്ല. സ​മ​രം യു​വ​മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ ശ്യാം​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പു​തി​യേ​ട​ത്ത്, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ അ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ജെ​പി, യു​വ​മോ​ർ​ച്ച നേ​താ​ക്ക​ളാ​യ വി​നീ​ത്, സു​ജി​ത്ത് ശ​ശി,ഗോ​കു​ൽ ഗോ​പി​നാ​ഥ്, അ​ജി​ത്ത് ഇ​ട​വെ​ട്ടി, അ​ന​ന്തു മ​ങ്കാ​ട്ടി​ൽ, മ​നു ഹ​രി​ദാ​സ്, ക​ണ്ണാ​യി നി​ധി​ൻ, ജോ​മോ​ൻ ഉ​ടു​ന്പ​ന്നൂ​ർ, ഉ​ത്രാ​ടം ക​ണ്ണ​ൻ, അ​ഭി​രാം മേ​നോ​ൻ, സ​ന്ദീ​പ് സോ​മ​ൻ, പി.​എ.​വേ​ലു​ക്കു​ട്ട​ൻ, പി.​ആ​ർ.​ വി​നോ​ദ്, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇതിനു പിന്നാലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്നും ആ​രം​ഭി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചും സം​ഘ​ർ​ഷ​ത്തി​ൽ കലാശിച്ചു​. പ്ര​ക​ട​നം ഗാ​ന്ധി സ്ക്വ​യ​റി​ൽ പോ​ലീ​സ് ത​ട​ഞ്ഞ​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡി​നു മു​ക​ളി​ലൂ​ടെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ചു.

പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നി​യോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തു കൂ​ടെ ബാ​രി​ക്കേ​ഡ് ക​ട​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ലാ​ത്തി പ്ര​യോ​ഗി​ച്ചു. കൊ​ടി​ക്ക​ന്പു​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ​യും നേ​രി​ട്ടു. ഇ​തി​നി​ടെ പ്ര​ക​ട​ന​ക്കാ​ർ പോ​ലീ​സി​ന്‍റെ ലാ​ത്തി പി​ടി​ച്ചു വാ​ങ്ങു​ക​യും ചെ​യ്തു. പി​ന്നീ​ട് പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് പോ​ലീ​സ് മൈ​ക്കി​ലൂ​ടെ മു​ന്ന​റി​യി​പ്പു ന​ൽ​കി. തു​ട​ർ​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് സ്വ​ർ​ണ​ക്ക​ട​ത്ത് പ്ര​തി സ്വ​പ്ന സു​രേ​ഷ് പോ​ലീ​സി​ന്‍റെ ക​ണ്ണ് വെ​ട്ടി​ച്ച് ബം​ഗ​ളൂ​രുവിൽ എ​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്കു​ന്ന​ത് വ​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സി.​പി.​ മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എ​ൽ. അ​ക്ബ​ർ ആ​രി​ഫ് ക​രീം, എ​ബി മു​ണ്ട​ക്ക​ൻ, അ​രു​ണ്‍ പൂ​ച്ച​ക്കു​ഴി, ജോ​സു​കു​ട്ടി ജോ​സ​ഫ്, കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ്, കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​ണ്‍ നെ​ടി​യ​പാ​ല, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ.​ഐ. ബെ​ന്നി, വി.​ഇ. താ​ജു​ദീ​ൻ, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ്, മ​നോ​ജ് കോ​ക്കാ​ട്ട്, സു​രേ​ഷ് രാ​ജു, കെ.​എം. ഷാ​ജ​ഹാ​ൻ, എം.​കെ. സി​യാ​ദ്, സ​ജി​ൻ സ​ന്തോ​ഷ്, കെ.​ബി. ഹാ​രി​സ്, സാ​ജ​ൻ ചി​മ്മി​ണി​കാ​ട്,അ​ഭി​ലാ​ഷ് ക​രി​ങ്കു​ന്നം, ആ​ശി​ഷ് മാ​ത്യു, അ​ജ​യ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ടി.​എ​സ്. ഫൈ​സ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​മ​ര​ത്തി​നു ശേ​ഷം പോ​ലീ​സു​കാ​രി​ൽ നി​ന്നും പി​ടി​ച്ചു വാ​ങ്ങി​യ ലാ​ത്തി പ്ര​വ​ർ​ത്ത​ക​ർ തി​രി​കെ ന​ൽ​കി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ സ​മ​രം ന​ട​ത്തി​യ ര​ണ്ടു സം​ഘ​ട​ന​ക​ളി​ൽ നി​ന്നും 20 പേ​ർ വീ​തം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.