ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ജീ​ർ​ണി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, July 14, 2020 9:49 PM IST
ക​ട്ട​പ്പ​ന: സ്ത്രീ​യു​ടെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ട്ട​പ്പ​ന കു​ന്ത​ളം​പാ​റ എ​സ്ഇ കോ​ള​നി​ക്കു സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സാ​രി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.
ഒ​ന്ന​ര മാ​സം മു​ൻ​പ് കോ​ള​നി​യി​ൽ​നി​ന്നും കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹ​മാ​ണി​തെ​ന്നാ​ണ് സൂ​ച​ന. മൃ​ത​ദേ​ഹം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​റ​വു​ചെ​യ്ത നി​ല​യി​ലാ​ണ്. പ്ര​ദേ​ശ​ത്തു​നി​ന്നും കാ​ണാ​താ​യ വ​യോ​ധി​ക​യെ ക​ണ്ടെ​ത്താ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സാ​ണ് ഇ​വ​രു​ടെ വീ​ടി​നു​സ​മീ​പം മ​റ​വു​ചെ​യ്ത നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
എ​ന്നാ​ൽ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യ​തി​നാ​ൽ മ​രി​ച്ച​ത് ആ​രാ​ണെ​ന്ന​റി​യാ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ മാ​ത്ര​മേ ക​ഴി​യൂ. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് പോ​ലീ​സ് ക​ർ​ശ​ന സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി.
ജൂ​ണ്‍ എ​ട്ടി​ന് പ്ര​ദേ​ശ​വാ​സി​യാ​യ കു​ര്യാ​ലി​ൽ അ​മ്മി​ണി​യെ (65) കാ​ണാ​താ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ര​ണ്ടു​മാ​സം മു​ൻ​പ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്ന​ത​യാ​ണ് വി​വ​രം. ഇ​വ​ർ ഒ​റ്റ​ക്കാ​യി​രു​ന്നു വീ​ട്ടി​ൽ. കാ​ണാ​താ​യ​തി​നു പി​ന്നാ​ലെ ഇ​വ​രു​ടെ ബ​ന്ധു ക​ട്ട​പ്പ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ ഇ​വ​രു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ പോ​ലീ​സ് സം​ഘം ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വീ​ടി​നോ​ടു​ചേ​ർ​ന്ന് സാ​രി​യി​ൽ ചു​റ്റി മ​ണ്ണി​ൽ മ​റ​വു​ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മു​ഖം ഉ​ൾ​പ്പെ​ടെ അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. മ​ണ്ണി​ൽ അ​ധി​കം ആ​ഴ​ത്തി​ല​ല്ലാ​തെ​യാ​ണ് മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ, എ​സ്ഐ​മാ​രാ​യ സ​ന്തോ​ഷ് സ​ജീ​വ്, ഷം​സു​ദീ​ൻ, ബി​നോ​യി, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ജു​മോ​ൻ, ബി​പി​ൻ ദി​വാ​ക​ര​ൻ, റെ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.