ക​സ്തൂ​രി രം​ഗ​ൻ വിഷയം: കേരള കോൺഗ്രസ് - എം ധ​ർ​ണ ന​ട​ത്തി
Tuesday, July 14, 2020 10:00 PM IST
അ​റ​ക്കു​ളം: ക​സ്തൂ​രി​രം​ഗ​ൻ​ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ട്ടു​ന്ന അ​ലം​ഭാ​വ​ത്തി​ലും ക​ർ​ഷ​ക​ദ്രോ​ഹ നി​ല​പാ​ടു​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ജോ​സ​ഫ് വി​ഭാ​ഗം അ​റ​ക്കു​ള​ത്ത് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലൂ​ക്കാ​ച്ച​ൻ മൈ​ലാ​ടൂർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം എം. ​മോ​നി​ച്ച​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​സു​കു​ട്ടി തു​ടി​യ​ൻ​പ്ലാ​ക്ക​ൽ, സം​സ്ഥാ​ന ക​മ്മ​ിറ്റി​യം​ഗം സാം ​ജോ​ർ​ജ്, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​നു മാ​ത്യു, കു​ര്യാ​ച്ച​ൻ കാ​ക്ക​പയ്യാ​നി, ജോ​മോ​ൻ മൈ​ലാ​ടൂർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ൻ​ജു ചെ​റു​വ​ള​ളാ​ത്ത്, ലി​യോ ലൂ​ക്കാ​ച്ച​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.