മി​ന്നും ജ​യ​വു​മാ​യി ഇ​ര​ട്ട​ക​ളാ​യ മി​ഷേ​ലും റൊ​ഷേ​ലും
Wednesday, July 15, 2020 10:01 PM IST
മൂ​ല​മ​റ്റം: നാ​ടി​നും വീ​ടി​നും അ​ഭി​മാ​ന​മാ​യി ഇ​ര​ട്ട​ക​ൾ. മി​ഷേ​ൽ വി. ​ആ​ലാ​നി​യും റൊ​ഷേ​ൽ വി. ​ആ​ലാ​നി​യു​മാ​ണ് പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി ശ്ര​ദ്ധേ​യ​രാ​യ​ത്.
ജി​ജി​മോ​ൻ എം. ​ആ​ലാ​നി - സ​നു​ജ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്. മൂ​ല​മ​റ്റം എ​സ്എ​ച്ച് ഇ​എം​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ഇ​വ​ർ ബ​യോ​മാ​ത്ത്സ് വി​ഷ​യ​ത്തി​നാ​ണ് എ ​പ്ല​സ് നേ​ടി​യ​ത്. ബി​എ​സ് സി ​ഫി​സി​ക്സി​ന് ചേ​ർ​ന്ന് പ​ഠി​ക്കാ​നാ​ണ് ഇ​രു​വ​രു​ടെ​യും മോ​ഹം.
ചി​ട്ട​യാ​യ പ​ഠ​നം, ആ​ത്മ വി​ശ്വാ​സം, ആ​ഴ​മേ​റി​യ പ്രാ​ർ​ഥ​നാ ചൈ​ത​ന്യം എ​ന്നി​വ​യാ​ണ് വി​ജ​യ ര​ഹ​സ്വ​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. രാ​വി​ലെ അ​ഞ്ചു മു​ത​ലും രാ​ത്രി 10.30 വ​രെ​യും പ​ഠി​ക്കു​ന്ന രീ​തി​യാ​ണ് ഇ​വ​രു​ടെ​ത്. ഇ​പ്പോ​ൾ എം​ബി​ബി​എ​സി​ന് പ​ഠി​ക്കു​ന്ന സ​ഹോ​ദ​ര​ൻ ഇ​ഷാ​ൻ വി. ​ആ​ലാ​നി​ക്ക​ൽ എ​സ്എ​സ്എ​ൽ​സി​ക്കും പ്ല​സ്ടു​വി​നും എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചി​രു​ന്നു.