മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Wednesday, July 15, 2020 10:01 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് കെ ​എ​സ് യു, ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, ച​തു​രം​ഗ​പ്പാ​റ പാ​റ​മ​ട വി​വാ​ദ​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി രാ​ജി​വ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കെ ​എ​സ് യു ​ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കി​യ​ശേ​ഷം ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം വീ​ണ്ടും സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് വ​ല​യം ഭേ​ദി​ച്ച് താ​ലൂ​ക്ക് ഓ​ഫീ​സ് മു​റ്റ​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റി. കൂ​ടു​ത​ൽ പോ​ലീ​സി​നെ എ​ത്തി​ച്ചാ​ണ് സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കി​യ​ത്.
നേ​താ​ക്ക​ളാ​യ എം.​എ​ൻ. ഗോ​പി, ടോ​ണി തോ​മ​സ്, വി​മ​ൽ ഒ​ഴു​ക​യി​ൽ, അ​ല​ൻ അ​ക്കൂ​റ്റ്, സോ​ജി​മോ​ൻ സ​ണ്ണി, ഷി​ൻ​സ് അ​ടി​മാ​ലി, നി​തി​ൻ ലൂ​ക്കോ​സ്, ശി​വ​രാ​മ സി​ൻ​ഹ, ജോ​മോ​ൻ പു​ഷ്പ​ക്ക​ണ്ടം, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ന​ന്ദ്, ജ​യ്മോ​ൻ, അ​ഭി​ലാ​ഷ് ക​ല്ലു​പാ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രേ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ ലം​ഘ​ന​ത്തി​ന് കേ​സെ​ടു​ക്കു​മെ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റി​യി​ച്ചു.