വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്
Wednesday, July 15, 2020 10:01 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ വ​യോ​ധി​ക​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഒ​ളി​വി​ലാ​യ അ​യ​ൽ​വാ​സി​യെ കേ​ന്ദ്രി​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ട്ട​പ്പ​ന കു​രി​ശു​പ​ള്ളി കു​ന്ത​ളം​പാ​റ പ്രി​യ​ദ​ർ​ശി​നി എ​സ് സി ​കോ​ള​നി​യി​ൽ കു​ര്യാ​ലി​ൽ കാ​മാ​ക്ഷി​യു​ടെ ഭാ​ര്യ അ​മ്മി​ണി​യെ (65) ബ​ല​പ്ര​യോ​ഗ​ത്തി​നി​ടെ ക​ഴു​ത്തു​മു​റി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ സൂ​ച​ന ല​ഭി​ച്ച​താ​യി ക​ട്ട​പ്പ​ന എ​സ്ഐ എ.​എം. സ​ന്തോ​ഷ് പ​റ​ഞ്ഞു. ഇ​വ​രു​ടെ വീ​ട്ടി​നു​ള്ളി​ലും കോ​ള​നി​യി​ലും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ച്ച സൂ​ച​ന​ക​ളെ​തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യ ഒ​രു അ​യ​ൽ​വാ​സി​യെ കേ​ന്ദ്രി​ക​രി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വ​യോ​ധി​ക​യെ കാ​ണാ​നി​ല്ലെ​ന്ന ബ​ന്ധു​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രു​ടെ വീ​ടി​നു സ​മീ​പം മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്ത നി​ല​യി​ൽ ചൊ​വ്വാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തു കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ ഇ​ടു​ക്കി ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു പോ​ലീ​സ് സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.
മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ വെ​ട്ടേ​റ്റ​തു​പോ​ലെ​യു​ള്ള മു​റി​വ് കാ​ണ​പ്പെ​ട്ട​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്നു ഉ​റ​പ്പി​ക്കു​ന്ന​താ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ടി​ക്കാ​നു​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന ത​ടി​ക​ഷ​ണ​വും ര​ക്ത​ക്ക​റ​ക​ളും മു​റി​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​നു പ​ഴ​ക്ക​മു​ള്ള​തി​നാ​ൽ ഫൊ​റ​ൻ​സി​ക് സം​ഘ​ത്തി​ൽ​നി​ന്ന് ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ പ​ര​മാ​വ​ധി ശേ​ഖ​രി​ക്കു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ആ​ന്ത​രി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ക​യു​ള്ളൂ.
മ​രി​ച്ച​ത് ഒ​രു​മാ​സം മു​ന്പ് കാ​ണാ​താ​യ അ​മ്മി​ണി ത​ന്നെ​യാ​ണെ​ന്ന് പോ​ലീ​സ് ഉ​റ​പ്പി​ച്ചു. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ, വ​ണ്ട​ൻ​മേ​ട് സി​ഐ വി.​എ​സ.് ന​വാ​സ്, എ​സ്ഐ​മാ​രാ​യ സ​ന്തോ​ഷ് സ​ജീ​വ്, ഷം​സു​ദീ​ൻ, ബി​നോ​യി, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ജു​മോ​ൻ, ബി​പി​ൻ ദി​വാ​ക​ര​ൻ, റെ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.