16 രാ​ജ​സ്ഥാ​ൻ തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി
Thursday, July 16, 2020 10:01 PM IST
നെ​ടു​ങ്ക​ണ്ടം: രാ​ജ​സ്ഥാ​നി​ൽ​നി​ന്നും അ​ന​ധി​കൃ​ത​മാ​യി നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ 16 തൊ​ഴി​ലാ​ളി​ക​ളെ ആ​രോ​ഗ്യ​വ​കു​പ്പ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഗ​ർ​ഭി​ണി​യും കൈ​ക്കു​ഞ്ഞും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് തൊ​ഴി​ൽ​തേ​ടി ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ​ത്.
നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ഒ​രു രാ​ജ​സ്ഥാ​നി കു​ടും​ബം വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് ജോ​ലി ചെ​യ്തി​രു​ന്നു. ഇ​വ​ർ ക​ഴി​ഞ്ഞ മാ​ർ​ച്ച് ആ​ദ്യം നാ​ട്ടി​ലേ​ക്ക് പോ​യ​താ​ണ്. കോ​വി​ഡ് സ​ന്പ​ർ​ക്ക വി​ല​ക്കു​മൂ​ലം ഇ​വ​ർ രാ​ജ​സ്ഥാ​നി​ൽ കു​ടു​ങ്ങി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ർ തി​രി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ഇ​വ​ർ​ക്കൊ​പ്പ​മാ​ണ് തൊ​ഴി​ൽ തേ​ടി 12 രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ൾ​കൂ​ടി നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് എ​ത്തി​യ​ത്.
തീ​വ​ണ്ടി​യി​ൽ കോ​ട്ട​യ​ത്തും ബ​സി​ൽ തൊ​ടു​പു​ഴ​യി​ലു​മെ​ത്തി​യ സം​ഘം അ​ഞ്ച് ടാ​ക്സി​ക​ളി​ലാ​യാ​ണ് നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ നെ​ടു​ങ്ക​ണ്ടം എ​സ്ഡി​എ സ്കൂ​ളി​ന് സ​മീ​പ​ത്തെ വാ​ട​ക​വീ​ട്ടി​ൽ വെ​ളി​ച്ചം​ക​ണ്ട് നാ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് 16 പേ​ർ രാ​ജ​സ്ഥാ​നി​ൽ നി​ന്നെ​ത്തി​യ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.
ഉ​ട​ൻ​ത​ന്നെ പ​ഞ്ചാ​യ​ത്തം​ഗം അ​ജീ​ഷ് മു​തു​കു​ന്നേ​ലി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​രെ​യും വീ​ടി​നു​ള്ളി​ലാ​ക്കി. രാ​ത്രി​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ലം​വി​ടാ​തി​രി​ക്കാ​ൻ വീ​ടി​ന് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും എ​ത്തി​യാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.
ര​ണ്ട് സ്ത്രീ​ക​ളാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ഒ​രാ​ൾ ഗ​ർ​ഭി​ണി​യാ​ണ്. ര​ണ്ടാ​മ​ത്തെ സ്ത്രീ ​മു​ല​യൂ​ട്ടു​ന്ന അ​മ്മ​യാ​ണ്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​ര​ണ്ട് സ്ത്രീ​ക​ളെ​യും ആ​വ​രു​ടെ ഭ​ർ​ത്താ​ക്ക​ൻ​മാ​രെ​യും ആ​റാം വാ​ർ​ഡി​ലെ വീ​ട്ടി​ൽ​ത​ന്നെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​രെ ത​ഹാ​സി​ൽ​ദാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്കൂ​ളി​ലേ​ക്ക് മാ​റ്റി.
ത​ഹ​സി​ൽ​ദാ​ർ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് 16 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൽ​ക്ക് കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലി​ൽ​നി​ന്നും ഭ​ക്ഷ​ണം ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.