സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​വ​രെ ഫ​ല​മ​റി​യു​ന്ന​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്ക​ണ​മെ​ന്ന്
Thursday, July 16, 2020 10:01 PM IST
ചെ​റു​തോ​ണി: സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​വ​രെ ഫ​ല​മ​റി​യു​ന്ന​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
കോ​വി​ഡ് -19 ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​ടെ​യും രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​രു​ടെ​യും സ്ര​വ​മാ​ണ് പ​രി​ശോ​ധ​ന​ക്കെ​ടു​ക്കു​ന്ന​ത്. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഒ​ന്നു​ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞേ ല​ഭി​ക്കാ​റു​ള്ളൂ. എ​ന്നാ​ൽ ഇ​വ​ർ​ക്ക് രോ​ഗം ഉ​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ ആ​രും വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​റി​ല്ല. ഇ​വ​ർ​ക്ക് രോ​ഗ​മു​ണ്ടെ​ങ്കി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ​തി​വു​പോ​ലെ നി​ര​വ​ധി​പേ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ന്പോ​ൾ മു​ത​ൽ ഫ​ല​മ​റി​യു​ന്ന​തു​വ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കാ​ത്ത​ത് രോ​ഗ​വ്യാ​പ​നം കൂ​ട്ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യാ​ൽ ഇ​വ​ർ​ക്ക് പ​തി​വു​പോ​ലെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​നും സാ​ധി​ക്കും. മ​റി​ച്ച് പോ​സി​റ്റീ​വാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​നും ഈ ​നി​രീ​ക്ഷ​ണം വ​ഴി​യൊ​രു​ക്കും.
പ​ല​പ്പോ​ഴും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രെ ഫോ​ണി​ൽ വി​ളി​ച്ചു​പ​റ​യു​ന്പോ​ൾ ടൗ​ണു​ക​ളി​ലൊ ആ​ളു​ക​ൾ കൂ​ടു​ത​ൽ ഉ​ള്ള​യി​ട​ങ്ങ​ളി​ലൊ ആ​യി​രി​ക്കു​മി​വ​ർ. ഇ​ത് രോ​ഗി​യെ​യും ജ​ന​ങ്ങ​ളെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്.