വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ: ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​ഐ
Thursday, July 16, 2020 10:01 PM IST
അ​ടി​മാ​ലി: വ​നം വ​കു​പ്പ് ഉ​ദ്യ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൊ​ല​വി​ളി​ന​ട​ത്തി​യ സി​പി​ഐ നേ​താ​വി​നെ​തി​രെ ഉ​ചി​ത​മാ​യ ന​ട​പ​ടി പാ​ർ​ട്ടി കൈ​ക്കൊ​ള്ളു​മെ​ന്ന് സി​പി​ഐ ജി​ല്ലാ​ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​ങ്കു​ളം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ണി​നോ​ട് പാ​ർ​ട്ടി വി​ശ​ദി​ക​ര​ണം തേ​ടി​യ​താ​യി ജി​ല്ലാ​സെ​ക​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ പ​റ​ഞ്ഞു.
ഉ​ദ്യോ​ഗ​സ്ഥ​രെ വ​ഴി​യി​ൽ​ത​ട​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് സി​പി​ഐ​യു​ടെ ന​യ​മ​ല്ല. കു​റ്റ​ക്കാ​രെ പാ​ർ​ട്ടി​യി​ൽ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. വ​നം​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ​ന​ങ്ങ​ൾ ഉ​ണ്ട​ങ്കി​ൽ അ​ത് പ​രി​ഹ​രി​ക്കാ​ൻ വേ​റെ മാ​ർ​ഗ​ങ്ങ​ളു​ണ്ട്.
പ്ര​ശ്നം പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് ന​ല്കാ​ൻ അ​ടി​മാ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ശി​വ​രാ​മ​ൻ അ​റി​യി​ച്ചു.
എ​ന്നാ​ൽ ട്ര​ഞ്ച് നി​ർ​മാ​ണ​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​രും മാ​ങ്കു​ളം ഡി​എ​ഫ്ഒ​യും ജോ​യി​ന്‍റ് വേ​രി​ഫി​ക്കേ​ഷ​നെ​ത്തി​യെ​ങ്കി​ലും വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​ശേ​ഷം വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ ജോ​യി​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ റി​പ്പോ​ർ​ട്ട് ഒ​പ്പി​ട്ട് ന​ൽ​കാ​തെ ദാ​ർ​ഷ​ട്യ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നെ​ന്ന് സി​പി​ഐ മാ​ങ്കു​ളം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ ജോ​സ് പ​റ​യു​ന്നു. ത​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലു​ണ്ടാ​യ പ്ര​കോ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു ദൃ​ശ്യം പ്ര​ച​രി​ക്കാ​നി​ട​യാ​യ​തെ​ന്നും പ്ര​വീ​ണ്‍ ജോ​സ് പ​റ​യു​ന്നു.