റ​ബ​ർ ആ​ഴിതീ​ർ​ത്ത് പ്ര​തി​ഷേ​ധി​ച്ചു
Thursday, July 16, 2020 10:04 PM IST
തൊ​ടു​പു​ഴ: ഇ​ന്ത്യ​ൻ റ​ബ​ർ ആ​ക്ട് റ​ദ്ദാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൊ​ടു​പു​ഴ​യി​ൽ ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജോസ് വിഭാഗം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​ബ​ർ ആ​ഴി തീ​ർ​ത്ത് പ്ര​തി​ഷേ​ധി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം കോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ ​നി​യ​മം റ​ദ്ദാ​ക്കു​ന്ന​തോ​ടെ പ​ത്ത​ര ല​ക്ഷ​ത്തി​ലേ​റെ റ​ബ​ർ ക​ർ​ഷ​ക​രേ​യും 12 സം​സ്ഥാ​ന​ങ്ങ​ളി​ലെ റ​ബ​ർ കൃ​ഷി​യേ​യും ത​ക​ർ​ക്കും. റ​ബ​ർ വി​ല, വാ​ണി​ജ്യം, ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി എ​ന്നി​വ​യ്ക്കൊ​ന്നും നി​യ​ന്ത്ര​ണ​മോ മേ​ൽ​നോ​ട്ട​മോ പ്ര​ത്യേ​ക ലൈ​സ​ൻ​സോ ഉ​ണ്ടാ​കി​ല്ല. ഈ ​ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന റ​ബ​ർ ബോ​ർ​ഡ് ത​ന്നെ ഇ​ല്ലാ​താ​കും. അ​തി​നാ​ൽ ഈ ​ആ​ക്ട് റ​ദ്ദാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും റെ​ജി കു​ന്നം​കോ​ട്ട് പ​റ​ഞ്ഞു.
പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്ര​ഫ കെ.​ഐ. ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, കു​ര്യാ​ച്ച​ൻ​പൊ​ന്നാ​മ​റ്റം, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, അ​ഡ്വ. മ​ധു ന​ന്പൂ​തി​രി, സാ​ൻ​സ​ൻ അ​ക്ക​ക്കാ​ട്ട്, മാ​ത്യു പൊ​ട്ടം​പ്ലാ​വ​ൻ, മ​നോ​ജ് മാ​ത്യു, ജോ​സ് കു​ന്നും​പു​റം,ജോ​മി കു​ന്ന​പ്പ​ള്ളി, എം. ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.