നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന 41 പേ​രി​ൽ 15 പേ​ർ​ക്ക് കോ​വി​ഡ്
Saturday, August 1, 2020 10:24 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ റി​സോ​ർ​ട്ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ 15 പേ​ർ​ക്ക് കോ​വി​ഡ്. കൊ​ച്ചി​യി​ലെ ലു​മി​ന​സ് ഗ്രൂ​പ്പി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ മൂ​ന്നാ​റി​ൽ താ​മ​സി​പ്പി​ച്ച 41 പേ​രി​ൽ 15 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 17-നാ​ണ് സം​ഘം മൂ​ന്നാ​റി​ലെ​ത്തി​യ​ത്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ഹോ​ട്ട​ലു​ക​ളി​ൽ പെ​യ്ഡ് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് കൊ​ച്ചി​യി​ലെ ലു​മി​ന​സ് ഗ്രൂ​പ്പി​ലെ ജോ​ലി​ക്കാ​രാ​യ 41 പേ​രെ മൂ​ന്നാ​റി​ൽ വി​വി​ധ റി​സോ​ർ​ട്ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​യ ഇ​വ​രു​ടെ സ്ര​വം 29-ന് ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഇ​ന്ന​ലെ ല​ഭി​ച്ച ഫ​ല​ത്തി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ൽ ഇ​വ​രു​ടെ ലി​സ്റ്റ് എ​വി​ടെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​വു​മു​ണ്ട്.