ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ക്ര​മ​ക്കേ​ട്: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Saturday, August 1, 2020 10:27 PM IST
തൊ​ടു​പു​ഴ: ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന് കീ​ഴി​ൽ തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നാ​ലു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ ഇ​ൻ​സ്പെ​ക്ഷ​ൻ സം​ഘം ഇ​ന്ന​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

നാ​ലു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന കാ​ര്യം പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. അ​രി, പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളു​ടെ അ​ള​വി​ലാ​ണ് വ​ലി​യ വ്യ​ത്യാ​സം ക​ണ്ട​ത്. അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട് നാ​ളെ ന​ൽ​കാ​ൻ പ​രി​ശോ​ധ​ക സം​ഘ​ത്തോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് എം​ഡി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ക് പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ന​ഷ്ട​പ്പെ​ട്ട പ​ണം കു​റ്റ​ക്കാ​രി​ൽ​നി​ന്ന് ഈ​ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ​ത​ന്നെ വി​ജി​ല​ൻ​സ് സം​ഘം സ്റ്റോ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സാ​ധ​ന​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള കു​റ​വ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് മാ​നേ​ജ​ര​ട​ക്കം എ​ല്ലാ ജീ​വ​ന​ക്കാ​രോ​ടും താ​ത്കാ​ലി​ക​മാ​യി ജോ​ലി​യി​ൽ​നി​ന്ന് മാ​റി നി​ൽ​ക്കാ​ൻ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ അ​നി​ൽ സ​ക്ക​റി​യ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു സ്ഥി​രം ജീ​വ​ന​ക്കാ​ര​ട​ക്കം ആ​റു​പേ​രാ​ണ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്. നി​ല​വി​ൽ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ കീ​ഴി​ലു​ള്ള മ​ദ്യ​ശാ​ല​ക​ളി​ലു​ള്ള ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.