പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വ​യോ​ധി​ക​ന് പു​തു​ജീ​വ​നേ​കി വി​ദ്യാ​ർ​ഥി​ക​ൾ
Saturday, August 1, 2020 10:28 PM IST
തൊ​ടു​പു​ഴ: കാ​ൽ​വ​ഴു​തി തൊ​ടു​പു​ഴ​യാ​റ്റി​ലെ ഒ​ഴു​ക്കി​ൽ​പെ​ട്ട വ​യോ​ധി​ക​നെ വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷ​പെ​ടു​ത്തി. പു​റ​പ്പു​ഴ വ​ള്ളി​ക്കെ​ട്ട് സ്വ​ദേ​ശി കു​ഞ്ഞ​പ്പ​നെ (76) ആ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പു​ഴ​യി​ൽ​നി​ന്നും സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു നി​ന്നാ​ണ് കു​ഞ്ഞ​പ്പ​ൻ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്.

ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ കു​ഞ്ഞ​പ്പ​ൻ പു​ഴ​യി​ൽ കാ​ൽ ക​ഴു​കാ​നി​റ​ങ്ങി​യ​പ്പോ​ൾ ന​ദി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കാ​ലി​ന് സ്വാ​ധീ​ന​ക്കു​റ​വു​ള്ള​തി​നാ​ൽ നീ​ന്താ​നും ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഇ​തു ക​ണ്ടു​നി​ന്ന​വ​ർ സ​മീ​പ​ത്തെ ക​ട​വി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ ഇ​വ​ർ പു​ഴ​യി​ൽ​ചാ​ടി മ​ധ്യ​ഭാ​ഗ​ത്തൂ​ടെ ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്ന കു​ഞ്ഞ​പ്പ​നെ വ​ലി​ച്ച് മ​റു​ക​ര​യി​ൽ എ​ത്തി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് കു​ഞ്ഞ​പ്പ​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ൽ​സ ന​ൽ​കി.

റി​വ​ർ​വ്യൂ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഭി​ഷേ​ക് പി. ​റെ​ജി, ഡെ​റി​ക് കു​ര്യ​ൻ, ജ​റി​ൻ കെ.​ജോ​ണ്‍, വി.​എ​സ്. അ​രു​ണ്‍, ഫെ​ബി​ൻ വ​ട​ക്കേ​ക്ക​ര എ​ന്നി​വ​രാ​ണ് പു​ഴ​യി​ൽ​ചാ​ടി കു​ഞ്ഞ​പ്പ​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​വ​രെ നാ​ട്ടു​കാ​ർ അ​ഭി​ന​ന്ദി​ച്ചു.