കോ​വി​ഡ് റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് ക​ർ​മ​രം​ഗ​ത്ത്
Sunday, August 2, 2020 9:57 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് ബാ​ധി​ത​ർ​ക്കും കോ​വി​ഡ് മൂ​ലം മ​ര​ണം സം​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യും സേ​വ​നം ചെ​യ്യാ​ൻ ഇ​ടു​ക്കി രൂ​പ​ത​യി​ലെ വൈ​ദി​ക​രും കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി രൂ​പീ​ക​രി​ച്ച കോ​വി​ഡ് റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി.
തൂ​ക്കു​പാ​ലം ഇ​ട​വ​ക​യി​ൽ കോ​വി​ഡ് മൂ​ലം മ​ര​ണ​മ​ട​ഞ്ഞ ക​ള​ത്തി​ൽ എ​ലി​ക്കു​ട്ടി ദേ​വ​സ്യ​യു​ടെ മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കാ​ണ് ഇ​വ​ർ ആ​ദ്യം നേ​തൃ​ത്വം കൊ​ടു​ത്ത​ത്. കോ​വി​ഡ് റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ടി​നോ​ടൊ​പ്പം ഫാ. ​ജോ​സ​ഫ് പ​വ്വ​ത്ത്, ഫാ. ​തോ​മ​സ് വാ​ഴ​യി​ൽ, ഫാ. ​ജോ​മി ക​മു​കു​മ​റ്റ​ത്തി​ൽ, ഫാ. ​എ​ബ്രാ​ഹം ഇ​ര​ട്ട​ച്ചി​റ​യി​ൽ കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രാ​യ ടോ​മി​ൻ അ​ഗ​സ്റ്റി​ൻ, ടോ​ണി ഈ​പ്പ​ൻ, കി​ര​ണ്‍ ജോ​ർ​ജ് എ​ന്നി​വ​രും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​ശാ​സി​ക്കു​ന്ന എ​ല്ലാ നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ചാ​ണ് തൂ​ക്കു​പാ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ചി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ഇ​വ​ർ പ​ങ്കെ​ടു​ത്ത​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് മൂ​ലം മ​രി​ക്കു​ന്ന​വ​ർ​ക്ക് ക്രൈ​സ്ത​വോ​ചി​ത​മാ​യ സം​സ്കാ​രം ന​ൽ​കാ​ൻ സാ​ധി​ക്കാ​തെ വ​ന്നു​വെ​ന്ന ദുഃ​ഖ​ക​ര​മാ​യ വാ​ർ​ത്ത​യാ​ണ് കോ​വി​ഡ് റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് ഇ​ടു​ക്കി രൂ​പ​ത​യി​ൽ രൂ​പീ​ക​രി​ക്കാ​ൻ പ്രേ​ര​ണ​യാ​യ​ത്.
സം​സ്കാ​ര ശൂ​ശ്രൂ​ഷ​ക​ൾ​ക്കു പു​റ​മെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ ആ​ളു​ക​ൾ​ക്കാ​വ​ശ്യ​മാ​യ മ​റ്റു ശു​ശ്രൂ​ഷ​ക​ളും ഇ​വ​ർ ചെ​യ്യു​ന്നു​ണ്ട്. ഇ​ത് രോ​ഗ​ബാ​ധി​ത​ർ​ക്കും, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്നു​വെ​ന്ന​ത് സേ​നാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​മാ​ന​മാ​യി.